ആരോഗ്യവും , സൗന്ദര്യവുമുള്ള ജീവിതത്തിന് വെളിച്ചെണ്ണ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യവും , സൗന്ദര്യവുമുള്ള ജീവിതത്തിന് വെളിച്ചെണ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 10:48 pm IST
Facebook
Twitter
WhatsAppTelegram
  • മലയാളിയുടെ ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടുന്ന ഒരു രഹസ്യ ചേരുവയുണ്ട് മറ്റൊന്നുമല്ല നല്ല നാടൻ  വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ കടുകും വറ്റല്‍മുളകും ഒരല്‍പ്പം കറിവേപ്പിലയും കൂടി ഇട്ടു താളിക്കുന്ന മണമായിരിക്കണം ഒരു മലയാളിയില്‍ ഏറ്റവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന വാസന . ഭക്ഷണത്തില്‍ രുചികൂട്ടാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും മുന്‍പന്തിയില്‍ ആണ് വെളിച്ചെണ്ണ .

നൂറ്റാണ്ടുകളായി നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ . സുശ്രുത സംഹിതയില്‍ വെളിച്ചെണ്ണ ശരീരത്തിലെ ചൂട് കുറച്ചു ജലാംശം നിലനിര്‍ത്താന്‍ നല്ലതാണെന്ന് പറയുന്നുണ്ട്. തലമുടിയുടെ വളര്‍ച്ചക്കും ഇത് അത്യുത്തമമാണ് . ശരീര കോശങ്ങളെ സംരക്ഷിക്കുക മാത്രമല്ല ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി ശരീര ഭാരം കുറയ്‌ക്കാനും സഹായിക്കുന്നു.

ചില പഠനങ്ങള്‍ വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗത്തിന്‍റെ സാധ്യതകളെ കുറയ്‌ക്കുമെന്ന് പറയുന്നു. ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തൂം എന്നുള്ളതുകൊണ്ടു ചര്‍മ്മത്തില്‍ ഇത് തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. വെളിച്ചെണ്ണയില്‍ കാണപ്പെടുന്ന ഫാറ്റി ആസിഡുകള്‍ക്ക് ശരീരത്തിലുള്ള ഉപദ്രവകാരികള്‍ ആയ ബാക്ടീരിയകളെയും ഫംഗസുകളെയും   തടയാനുള്ള ശക്തിയുണ്ട്. തലച്ചോറിന്‍റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചു ഓര്‍മശക്തി കൂട്ടുവാനും ഇത് സഹായിക്കും എന്നു പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എന്തിനേറെ പറയുന്നു നമ്മുടെ പല്ലിന്റെ ആരോഗ്യത്തിനുപോലും വെളിച്ചെണ്ണ വളരെ നല്ലതാണ് .

ഇന്ന്  ജനങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന പ്രമേഹം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും വെളിച്ചെണ്ണയ്‌ക്ക് കഴിയും.  കരളിന്‍റെ ആരോഗ്യത്തിനും ദഹനശേഷി വര്‍ദ്ധിപ്പിക്കാനും തുടങ്ങി വെളിച്ചെണ്ണ നമ്മുടെ ശരീരത്തിനു വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. തേങ്ങയില്‍ നിന്നും നേരിട്ടെടുത്ത സംസ്കരിക്കാത്ത, വെന്ത വെളിച്ചെണ്ണ കുഞ്ഞുങ്ങളെ തേച്ച് കുളിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ടല്ലോ.

“പണ്ടുള്ളവര്‍ക്കൊക്കെ എന്തായിരുന്നു  ഒരു ആരോഗ്യം ! ” എന്നു ദീര്‍ഘനിശ്വാസം ഉതിര്‍ക്കും മുന്‍പ് മേല്‍പറഞ്ഞതൊക്കെ ഒന്നു ആലോചിക്കണം . ഇന്ന് പല എണ്ണകളും തിളക്കമുള്ള പരസ്യത്തിന്‍റെ പുറം ചട്ട അണിഞ്ഞ് കടന്നുവന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ നമ്മള്‍ അവയെ അടുക്കളയിലേക്ക് കൂടെ കൂട്ടി . അപ്പോള്‍ ക്ഷണിക്കപ്പെടാതെ തന്നെ ഒരുപാട് രോഗങ്ങളും നമ്മുടെ കൂടെ കൂടി . അപ്പോള്‍ വെളിച്ചെണ്ണയെ കൂടി ഇടയ്‌ക്കു ഒന്നോര്‍ക്കാം.ആ പഴയ രുചികൾ വീണ്ടും തിരിച്ചു വരട്ടെ…

Tags: lifestylefood habits
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies