മെലിഞ്ഞിരിക്കുന്നതാണ് ഭൂരിഭാഗം സ്ത്രീകളുടേയും സൗന്ദര്യ സങ്കല്പം. എങ്ങാനും ഇത്തിരി തടിച്ചു പോയാല്‍ തന്റെ ഭംഗിയെല്ലാം ഇല്ലാതായെന്ന് വിചാരിക്കുന്നവരാണ് മിക്ക പെണ്‍കുട്ടികളും. അതുകൊണ്ടുതന്നെ തടി കുറയ്ക്കാനായി അവര്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നു. അനാവശ്യമായി മരുന്നുകള്‍ കഴിക്കുന്നു. അമിത ഭാരം കുറയ്ക്കാനായി ശരീരത്തിലെ കൊഴുപ്പ് വലിച്ചെടുത്തു കളയുന്ന ലിപ്പോസെക്ഷന് വരെ ചെയ്യുന്നവരുണ്ട്. ദിവസങ്ങളോളം പാനീയങ്ങള്‍ മാത്രം കുടിച്ച് മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ ഇതിന്റെ ആവശ്യമില്ലാതെ തന്നെ തടി കുറയ്ക്കാനാകും. ദിവസവും വെറും വയറ്റില്‍ ഈ നാടന്‍ മരുന്ന് ഉപയോഗിച്ചാല്‍ മതി ഒരു മാസത്തിനകം അതിനെ ഫലം തിരിച്ചറിയാനാകും. എന്നാല്‍ ഇതും മാത്രമായാല്‍ പോരാ കൂടെ ചെറിയ വ്യായാമം കൂടി ആയാല്‍ മാത്രമേ പൂര്‍ണമായുളള ഫലം നമുക്ക് ലഭിക്കുകയുളളൂ.
രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നാല്‍ ആ വെള്ളത്തിലേക്ക് കുറച്ചു മരുന്നു കൂടിയാകമ്പോള്‍ നമ്മുടെ ശരീരത്തിനു മെലിയാന്‍ ആവശ്യമായ ഗുണം കിട്ടുന്നു. നമ്മുടെ വീട്ടിലുളള സാധനങ്ങള്‍ ഉപയോഗിച്ച് ഈ മരുന്നുണ്ടാക്കിയെടുക്കാന് എളുപ്പം സാധിക്കും. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചി നീര്, ഒരു ടീസ്പൂണ്‍ തേന്‍ , ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക.
ഈ ലായിനി ദിവസവും രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ശരീരം നന്നായി മെലിയും. ഒപ്പം ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ചെയ്യുന്നത് നല്ലതായിരിക്കും. കൂടാതെ മധുര പലഹാരങ്ങളും എണ്ണയുളള ആഹാര പദാര്‍ത്ഥങ്ങളും ഒഴിവാക്കുക. ഇത്രയും ചെയ്താല്‍ നിങ്ങളുടെ ശരീര സൗന്ദര്യത്തെ നല്ലതു പോലെ കാത്തുസൂക്ഷിക്കാന്‍ സാധിക്കും.
Comments