ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ അമിതാതികാരം എടുത്തു കളഞ്ഞതിന് ശേഷം പ്രദേശത്ത് ഭീകര പ്രവര്‍ത്തനം നിര്ജ്ജീവമായെന്ന് ജമ്മു കശ്മീര്‍ പോലീസ്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സുരക്ഷാ സേനയുടെ ശക്തമായ ഇടപെടല്‍ മൂലം പല ഭീകരവാദ ഗ്രൂപ്പുകള്‍ക്കും നേതാക്കന്മാരില്ലാത്ത അവസ്ഥയാണ്.
നേരത്തെ 350-നും-400 ഇടയില്‍ ഭീകരവാദികളാണ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 200 പേര് മാത്രമായി കുറഞ്ഞുവെന്നും ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് വ്യക്തമാക്കി. 2019 ജൂലൈ വരെ ആകെ 131 ഭീകരവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 29 ഭീകരവാദികള മാത്രമാണ് കൊലപ്പെടുത്താന്‍ സാധിച്ചത്.
തങ്ങള്‍ ക്രമസമാധാന പാലനത്തിന്റെ തിരക്കിലാണ്. 2019 ല്‍ മൊത്തം 161 തീവ്രവാദികളെ കൊലപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 150 തീവ്രവാദികളെ കൊലപ്പെടുത്തിയതായും ഇതില്‍ 30 പേര് വിദേശികളും 120 പേര് സ്വദേശികളുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജമ്മുകശ്മീരിലെ ഭീകരതയും നുഴഞ്ഞുകയറ്റവും ഗണ്യമായി കുറഞ്ഞതായി അതിര്‍ത്തി സേനാവിഭാഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ സേവനം അനുഷ്ഠിക്കുന്ന ഇന്തോ ടിബറ്റന്‍ സേനയും ബി.എസ്.എഫും സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നതെന്ന് ഇരു സേനകളുടേയും സംയുക്ത ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ എസ്.എസ് ദേസ്വാള് വ്യക്തമാക്കിയിരുന്നു.
Comments