തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 259 പേര്‍ക്കും, കാസര്‍കോട് 168 പേര്‍ക്കും, കോഴിക്കോട് 149 പേര്‍ക്കും, മലപ്പുറത്ത് 142 പേര്‍ക്കും, പാലക്കാട് 123 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 1061 പേരുടെ ഫലങ്ങളാണ് ഇന്ന് പോസിറ്റീവ് ആയിരിക്കുന്നത്. ഇതില്‍ 73 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും എത്തിയ 77 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 94 പേര്‍ക്കും ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 18 ആരോഗ്യപ്രവര്‍ത്തകരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. 814 പേര് രോഗമുക്തി നേടി.
Comments