കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന്റെ നടുക്കത്തിലാണ് കേരളം. അപകടത്തില്‍ 16 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 123 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. പൈലറ്റുമാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ടേബിള്‍ ടോപ്പ് റണ്‍വേകളുള്ള വിമാനത്താവളത്തില്‍ വിമാനമിറക്കുക എന്നത്.
മഴക്കാലത്ത് ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. കരിപ്പൂരില്‍ ടേബിള്‍ ടോപ്പ് റണ്‍വെയാണ്. മഴ മൂലമോ മഞ്ഞ് മൂലമോ പൈലറ്റിന്റെ കാഴ്ച്ച മറച്ചതിനാലാവാം കരിപ്പൂരില്‍ വിമാനം തെന്നിമാറിയതെന്നാണ് സൂചന.
190 യാത്രക്കാരാണ് അപകടം സംഭവിച്ച വിമാനത്തിലുണ്ടായിരുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നി മാറിയ വിമാനം 30 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments