ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 2,96, 901 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊറോണ ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,994 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 989 പേര് ചെന്നൈയില്‍ നിന്നുള്ളവരാണ്. 119 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4,927 ആയി. 53,336 പേരാണ് വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 6,000ത്തിലധികം ആളുകളാണ് രോഗമുക്തി നേടിയത്. ഇതുവരെ 2,38,638 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
നിലവില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് തമിഴ്നാട്. 4,90,262 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണ്.
Comments