അറിയുമോ കറുത്ത മഞ്ഞളിനെ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അറിയുമോ കറുത്ത മഞ്ഞളിനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 06:16 pm IST
FacebookTwitterWhatsAppTelegram

ഭാരത്തിലെ അടുക്കളകളിൽ ഒഴിച്ച് കൂട്ടാനാവാത്ത ഒന്നായ മഞ്ഞൾ ആയുർവേദ ചികിത്സകളിലും ഒറ്റമൂലി പ്രയോഗങ്ങളിലും മുൻപന്തിയിൽ നിൽക്കുന്നു . ഇഞ്ചിയുടെ വർഗ്ഗത്തിൽ പെട്ട മഞ്ഞളിന്റെ മറ്റൊരു ഇനമാണ് കറുത്ത മഞ്ഞൾ .

സാധാരണ മഞ്ഞൾ കൃഷി ചെയ്യുന്ന അതെ രീതിയിൽ തന്നെയാണ് കറുത്ത മഞ്ഞളും കൃഷി ചെയ്യുന്നത് . ഭാരതത്തിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങളിലാണ് കറുത്ത മഞ്ഞൾ കൂടുതലായി കൃഷി ചെയ്യപ്പെടുന്നത് . പുറം തോടിനു തവിട്ട് നിറമുള്ള കറുത്ത മഞ്ഞളിന്റെ ഉൾഭാഗം നീല കലർന്ന നിറത്തിലാണ് കാണപ്പെടുന്നത് . മഞ്ഞളിനെക്കാൾ കറുത്ത മഞ്ഞളിന്റെ സവിശേഷത അതിനുള്ള കർപ്പൂരത്തിന്റെ സുഗന്ധമാണ് .

അപൂർവ സസ്യങ്ങളിൽ പെട്ട ഒന്നായ കറുത്ത മഞ്ഞൾ , ഭാരതത്തിൽ നൂറ്റാണ്ടുകളായി ചികിത്സക്കും മതപരമായ ആചാരങ്ങൾക്കും ഉപയോഗിച്ച് പോരുന്നു . മറ്റുള്ള മഞ്ഞൾ ഇനങ്ങളെ അപേക്ഷിച്ചു കറുത്ത മഞ്ഞളിൽ കുർക്കുമിന്റെ അളവ് കൂടുതലാണ് . അതിനാൽ തന്നെ ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നതു മൂലം , ചതച്ചു മുറിവുകളിൽ പുരട്ടുന്നത് അത്യുത്തമമാണ് . കറുത്ത മഞ്ഞൾ ആസ്ത്മ , സന്ധിവാതം , ചുഴലി രോഗം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു ഔഷധം കൂടിയാണ് .

തൊലി കളഞ്ഞ കറുത്ത മഞ്ഞൾ , ഇഞ്ചി , നാരങ്ങ , വെള്ളരി എന്നിവയുടെ കൂടെ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ് . കറുത്ത മഞ്ഞൾ മുഴുവനായി ഉപയോഗിക്കുന്നതാണ് എപ്പോഴും ഫലപ്രദം . ഉണക്കിയ കറുത്ത മഞ്ഞൾ ആറു മാസം വരെ കേടാകാതെ സൂക്ഷിക്കാൻ സാധിക്കും .

ഭാരതത്തിൽ നൂറ്റാണ്ടുകളായി കാളി ദേവിയുടെ പൂജകൾക്കായി കറുത്ത മഞ്ഞൾ ഉപയോഗിച്ച് പോരുന്നു . വടക്കു കിഴക്കൻ ഭാരതത്തിലെ ഗോത്രവർഗ്ഗക്കാർ ദുരാത്മാക്കളെ അകറ്റി നിർത്താനായി ഒരു കഷ്ണം കറുത്ത മഞ്ഞൾ ബാഗിലോ വസ്ത്രത്തിന്റെ അറയിലോ ഇട്ടു നടക്കുക പതിവാണ് .

ഭാരതത്തിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും  കറുത്ത മഞ്ഞൾ പച്ചയായോ , ഉണക്കിയോ , പൊടി രൂപത്തിലോ വിപണിയിൽ ലഭ്യമാണ് . 2016 ലെ കണക്കനുസരിച്ചു വംശനാശം നേരിടുന്ന വർഗ്ഗമായി കറുത്ത മഞ്ഞളിനെ കൃഷിവകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട് . ഇതിന്റെ ഭാഗമായി ഒഡിഷയിൽ കറുത്ത മഞ്ഞൾ കൃഷി ചെയ്യാനും സംരക്ഷിക്കാനുമുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട് .

Tags: Turmeric
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies