റിയാദ് : പ്രവാസ ലോകംഏറെ വിഷമകരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ഈ കാലയളവിൽ അപ്രതീക്ഷിതമായി ഉണ്ടായ വിമാന അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ഫോറം. ദുരന്തത്തിൽ അകപ്പെട്ട പ്രവാസി കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇന്ത്യൻ ഓവർസീസ് ഫോറം നാഷണൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രവാസി സമൂഹത്തെ മാനസികമായി തളർത്തുന്ന ഒരു ദുരന്തമായിരുന്നു കരിപ്പൂരിൽ നടന്നത്. കേന്ദ്ര , കേരളം സർക്കാരുകൾ കാര്യക്ഷമമായി പ്രവർത്തിച്ചു എങ്കിലും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാരുകൾ ശക്തമായ നടപടികളുമായി മുന്നോട്ടുപോകണം എന്നും പ്രവാസികൾക്കുവേണ്ടി ഐഒഎഫ് ആവശ്യപ്പെട്ടു.
അതോടൊപ്പം തന്നെ ഒരു അടിയന്തിര സാഹചര്യത്തിൽ എല്ലാം മറന്നു രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂർ നിവാസികളോട്, അവരുടെ നിസ്വാർത്ഥ സേവനത്തിനു പ്രവാസലോകത്തിന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നതായും ഇന്ത്യൻ ഓവർസീസ് ഫോറം അറിയിച്ചു.
Comments