സംസ്ഥാനത്ത് ഇന്ന് രണ്ട് കൊറോണ മരണംകൂടി . എറണാകുളം,വയനാട് സ്വദേശികളാണ് രോഗം ബാധിച്ച് മരിച്ചത്.
കൊറോണ പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ എം ഡി ദേവസി (75) ആണ് മരിച്ചത്.പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. കോറോണയ്ക്ക് പുറമെ ന്യൂമോണിയ കൂടി ബാധിച്ചിരുന്നു ഇയാൾക്ക്.
ഇതിന് പുറമെ കാരക്കാമല സ്വദേശി മെയ്തു (59)വയനാട്ടില്‍ ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഇയാള്‍ക്ക് മരണം സംഭവിച്ചത്
Comments