വാഷിംഗ് മെഷീനിലെ പെരുമ്പാമ്പിനെ കണ്ടില്ല, വസ്ത്രമാണെന്ന് തെറ്റിദ്ധരിച്ച് യുവതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാഷിംഗ് മെഷീനിലെ പെരുമ്പാമ്പിനെ കണ്ടില്ല, വസ്ത്രമാണെന്ന് തെറ്റിദ്ധരിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 10:35 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ് മെഷീനില്‍ വലിയൊരു പെരുമ്പാമ്പിനെ കണ്ടിട്ടും ഞെട്ടിയില്ല, മറിച്ച് അത് താന്‍ ഇട്ട ഏതെങ്കിലും തുണി ആയിരിക്കുമെന്ന് വിശ്വസിച്ച് സ്ത്രീ. ഫ്‌ളോറിഡയിലാണ് സംഭവം. സ്ത്രീയെ തെറ്റ് പറയാന്‍ സാധിക്കില്ല. കാരണം ഇപ്പോഴത്തെ ഫാഷന്‍ അങ്ങനെയാണ്.
മൃഗങ്ങളുടെയോ ജീവജാലങ്ങളുടെയോ ഡിസൈനിലുള്ള വസ്ത്രങ്ങളും വാലറ്റുകളുമൊക്കെ സാധാരണമാണ്. ഇതില്‍ ഏറ്റവും ആകര്‍ഷകമായതാണ് പാമ്പിന്റെ ഡിസൈനുള്ള വസ്ത്രങ്ങള്‍. സ്‌കാര്‍ഫുകളും മറ്റും ഈ ഡിസൈനുകളില്‍ പുറത്തിറങ്ങുന്നുമുണ്ട്.

നനയ്‌ക്കാനുളള തുണി വാഷിംഗ് മെഷീനിനു മുകളിലിട്ടിരുന്നത് എടുത്ത് അകത്തേക്ക് ഇട്ടേക്കാം എന്ന് കരുതിയാണ് ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ താമസിക്കുന്ന എമിലി വിസ്‌നിക് എന്ന യുവതി അതിനടുത്തേക്ക് നീങ്ങിയത്. ഒറ്റനോട്ടത്തില്‍ പാമ്പിന്റെ ചര്‍മ്മത്തിന്റെ ഡിസൈനുള്ള വസ്ത്രമാണെന്നാണ് ഇവര്‍ കരുതിയത്. അതും എടുത്തേക്കാം എന്ന് കരുതി എമിലി അത് എടുക്കാനൊരുങ്ങി. എന്നാല്‍ പെട്ടെന്നാണ് അത് ജീവനുള്ള ഒരു പെരുമ്പാമ്പാണെന്ന് എമിലി വിസ്‌നിക് തിരിച്ചറിഞ്ഞത്. ഉടനെ അലറി വിളിക്കുകയായിരുന്നു എമിലി. തുടര്‍ന്ന് ഫ്‌ളാറ്റിലെ ജീവനക്കാരെ വിളിച്ചുവരുത്തി പാമ്പിനെ അവിടെനിന്ന് നീക്കം ചെയ്യുകയായിരുന്നു. അതേസമയം താന്‍ തുണി അലക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന വാഷിങ് മെഷീനില്‍ എങ്ങനെ പാമ്പ് കയറിയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് എമിലി പറയുന്നു.

കഴിഞ്ഞ കുറച്ചുകാലായി ഫ്‌ലോറിഡയില്‍ വന്‍ തോതില്‍ പെരുമ്പാമ്പുകളെ കണ്ടുവരുന്നുണ്ട്. അതേസമയം ബര്‍മീസ് പെരുമ്പാമ്പ് എന്ന വിഭാഗത്തില്‍ പെട്ടതായിരുന്നു എമിലിയുടെ വീട്ടില്‍ കടന്നുകൂടിയ പാമ്പ്. ഇവ അമേരിക്കയില്‍ കാണപ്പെടുന്ന ഇനമല്ല. വളര്‍ത്താനായി കൊണ്ടുവന്നവയാണ്. തദ്ദേശീയമായ മൃഗങ്ങള്‍, പക്ഷികള്‍ മറ്റ് ഉരഗങ്ങള്‍ എന്നിവയ്‌ക്ക് വലിയ ഭീഷണിയാണ് ഈ പാമ്പുകള്‍.  അയ്യായിരത്തോളം ബെര്‍മിസ് പെരുമ്പാമ്പുകളെ ഫ്‌ലോറിഡയിലെ എവര്‍ഗ്ലേഡില്‍ നിന്ന് കുറച്ചു നാളുകളായി പിടികൂടിയിരുന്നു.

Tags: pythonfloridaBurmese pythons
Share111TweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies