ഇസ്ലാമാബാദ്: പാകിസ്താന് മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെ വിചാരണ തുടങ്ങാന്‍ അനുമതി. കറാച്ചിയിലെ ബില്വാല് ഹൗസില്‍ വച്ച് വീഡിയോ കോണ്ഫറന് സിയിലൂടെയാണ് കോടതി ആസിഫ് അലി സര്‍ദാരിയുടെ വാദം കേട്ടത്. താന്‍ നിരപരാധി യാണെന്നാണ് സര്‍ദാരി കോടതിയെ അറിയിച്ചത്. പാര്‍ക് ലെയിന്‍ എന്ന പേരില്‍ ഇല്ലാത്ത ഒരു കമ്പനിയ്ക്ക് വേണ്ടി നടത്തിയ വ്യാജ ബാങ്കിംഗ് വഴി രാജ്യത്തിന് രണ്ടു ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് ആരോപണം.
ജസ്റ്റിസ് മുഹമ്മദ് അസം ഖാനാണ് കേസ്സ് വാദം കേട്ടത്.മുന്‍ പാകിസ്താന് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവാണ് സര്‍ദാരി. തന്റെ കേസ്സുകള്‍ നോക്കുന്ന അഭിഭാഷകര്‍ സുപ്രീം കോടതിയിലായതിനാല്‍ വാദം അവിടേയക്ക് മാറ്റണമെന്നാണ് അന്‍സാരി പറഞ്ഞിരിക്കുന്നത്. സര്‍ദാരിക്കൊപ്പം മറ്റ് അഞ്ചുപേരും സാമ്പത്തിക വെട്ടിപ്പുകേസ്സില് പ്രതികളാണ്.
Comments