തിരുവനന്തപുരം: ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണ് 57-കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാല പരശുവയ്ക്കൽ സ്വദേശിനി ഷീബയാണ് മരിച്ചത്.
ഇന്ന് രാവിലെേ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തി മുമ്പോട്ട് എടുത്തതിനിടെ ഷീബ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീണു. കാൽ വേർപ്പെട്ട് കിടക്കുന്ന നിലയിലാണ് ട്രാക്കിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.