സ്വന്തം കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വം ഒരുക്കാൻ സ്റ്റോറി എന്ന നായ ചെയ്തത്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വന്തം കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വം ഒരുക്കാൻ സ്റ്റോറി എന്ന നായ ചെയ്തത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 10:18 am IST
Facebook
Twitter
WhatsAppTelegram

അമേരിക്കയിലെ നായ്‌ക്കൾക്കു വേണ്ടിയുള്ള അനാഥാലയത്തിൽ കഴിഞ്ഞിരുന്ന പിറ്റ് ബുൾ ഇനത്തിൽ പെട്ട നായയാണ് സ്റ്റോറി . പ്രജനനത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന സ്റ്റോറിയെ ഉടമസ്ഥർ ഉപേക്ഷിക്കുകയായിരുന്നു . പലപ്പോഴും ശൗര്യം നിറഞ്ഞ സ്വഭാവത്തിന് ഉടമകളാണ്‌ എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വർഗ്ഗമാണ് പിറ്റ് ബുൾ നായകൾ . എന്നാൽ സ്നേഹവും,  നന്ദിയും,  ശാന്തതയും ഉള്ള നായ്‌ക്കളാണ് പിറ്റ് ബുൾ .

നായ്‌ക്കളെ ഒരുപാടു സ്നേഹിക്കുകയും ധാരാളം നായ്‌ക്കളെ അതും പിറ്റ് ബുൾ ഇനത്തിൽ പെട്ട നായ്‌ക്കളെ വീട്ടിൽ വളർത്തുകയും ചെയ്യുന്ന ദമ്പതികളാണ് മരിസ്സയും ക്രിസും . അനാഥാലയത്തിൽ നിന്ന് ഒരു നായയെ ദത്തെടുക്കണം എന്ന മോഹത്തോടെ എത്തിയ അവരെ വരവേറ്റത് ദയനീയതയോടെ നോക്കുന്ന നായ്‌ക്കളാണ് . അവരിൽ നിന്ന് വേറിട്ട് നിന്നതു പൂർണ്ണ ഗർഭിണിയായിരുന്ന സ്റ്റോറി ആയിരുന്നു. സ്റ്റോറിയെ ദത്തെടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ നിന്ന അവരുടെ കാലിൽ തലവെച്ചുകൊണ്ടു സ്റ്റോറി ദയനീയമായി നോക്കി .

സമയം കഴിഞ്ഞിട്ടും പ്രസവിക്കാതിരുന്ന നായയെ ദത്തെടുത്താൽ , വീട്ടിൽ ഉള്ളവയെ കൂടാതെ വീണ്ടും ഒരു കൂട്ടം നായ്‌ക്കളും കൂടിയാവുമല്ലോ എന്ന ധർമ്മസങ്കടത്തിൽ നിന്ന് അവർ മോചിതരായത് , താത്കാലികമായി സ്റ്റോറിക്ക് സംരക്ഷണം കൊടുക്കാം എന്ന തീരുമാനത്തിൽ ആണ് .

എന്നാൽ സ്റ്റോറി എന്ത് കൊണ്ട് പ്രസവിക്കുന്നില്ല എന്ന കാര്യത്തിൽ അതിശയം തോന്നിയ അവർ ഇന്റർനെറ്റ് ലോകത്തെ ആശ്രയിച്ചു . ഒരുപാടു തെരച്ചിലുകൾക്കൊടുവിൽ അവർ അതിനു ഉത്തരം കണ്ടെത്തി . അനാഥാലയത്തിൽ ജീവിക്കുന്ന നായ്‌ക്കൾക്കുണ്ടാകുന്ന നിരാശയാണ് ശരീരത്തെ പിടിച്ചു നിർത്തിക്കൊണ്ട് പ്രസവിക്കാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത് .

സ്റ്റോറി സമയമായിട്ടും പ്രസവിക്കാതിരുന്നതിനാൽ അവളെ അവർ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. സ്കാൻ ചെയ്ത ഡോക്ടർ അസാധാരണമായ കാഴ്ചയാണ് കണ്ടത് . സാധാരണ ആറു നായ്‌ക്കുട്ടികൾ മാത്രമേ ഉണ്ടാവാറുള്ളൂ . എന്നാൽ സ്റ്റോറി ഉദരത്തിൽ പേറിയിരുന്നത് പന്ത്രണ്ടു നായക്കുട്ടികളെയാണ് .

മാതൃത്വം മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ആ ഭാവം നിറഞ്ഞു നിൽക്കുന്നു എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് സ്റ്റോറി . അനാഥാലയത്തിന്റെ അന്തരീക്ഷത്തിൽ പ്രസവിക്കുന്നത് തന്റെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമാവില്ല എന്ന ബോധമാണ് , പ്രസവിക്കുന്നതിൽ നിന്ന് നായയെ തടഞ്ഞത് . അവൾക്കു വേണ്ടിയിരുന്നത് സ്നേഹവും കരുതലും നിറഞ്ഞ ഒരിടമായിരുന്നു .

മരിസ്സ ക്രിസ് ദമ്പതികൾ അവരുടെ കിടപ്പുമുറിയിൽ തന്നെ സ്റ്റോറിക്ക് വേണ്ടി കിടക്കാൻ ഒരു സ്ഥലം ഒരുക്കി ഉറങ്ങാൻ കിടന്നു . രാവിലെ സ്റ്റോറിയുടെ അവസ്ഥ എന്തായിരിക്കും എന്നന്വേഷിക്കാൻ ചെന്ന അവർ കണ്ടത് , പന്ത്രണ്ടു കുഞ്ഞുങ്ങളെയും മുലയൂട്ടൂന്ന സ്റ്റോറിയെയാണ് . സന്തോഷത്താൽ കരഞ്ഞു പോയ ആ ദമ്പതികൾ അവളെയും കുഞ്ഞുങ്ങളെയും കരുതലോടെ നോക്കി. ദത്തെടുക്കാൻ സമയപ്പോൾ സ്റ്റോറിയുടെ കഥയറിഞ്ഞവർ കുഞ്ഞുങ്ങളെ ഓരോന്നായി ദത്തെടുത്തു. അപ്പോഴും സ്റ്റോറിയെ എന്തും ചെയ്യും എന്ന് ശങ്കിച്ചു നിന്ന ദമ്പതികളുടെ അടുത്തേക്ക് ദൈവദൂതനെ പോലെ ഒരു വ്യക്തിയെത്തി . അയാൾ സ്റ്റോറിയെ ദത്തെടുത്ത് മൂലം എന്നെന്നേക്കുമായി അവൾക്ക് സ്വന്തമായി ഒരു കുടുംബവും സ്നേഹസമ്പന്നനായ ഉടമസ്ഥനെയും ലഭിച്ചു .

Tags: Pregnant Dog
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies