തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ കൊറോണ ബാധിതരുടെ എണ്ണം മൂന്നക്കം കടന്നു. ഇതില്‍ രണ്ട് ജില്ലകളില്‍ രോഗികളുടെ എണ്ണം 200 കടന്നതും ആശങ്കയാകുകയാണ്.
തിരുവനന്തപുരത്തും മലപ്പുറത്തുമാണ് ഇന്ന് 200ലേറെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 297 പേര്‍ക്കാണ് തലസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ള മലപ്പുറത്ത് ഇന്ന് 242 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോഴിക്കോട് 158 പേര്‍ക്കും കാസര്‍ഗോഡ് 147 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. ആകെ 1417 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1242 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
Comments