പരദേശികളായ ചില നാടന്‍ ഭക്ഷണങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

പരദേശികളായ ചില നാടന്‍ ഭക്ഷണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 12:14 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം , ഒരു സംസ്കാരം കൂടിയാണ്.  ഒരു നാടിന്‍റെ ഭക്ഷണ ശീലം അവിടുത്തെ ജീവിത രീതിയെയും , ഒരു തരത്തില്‍ ആ പ്രദേശത്തിന്‍റെ ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്നു . നമ്മള്‍ നിത്യേന കഴിക്കുന്ന പല ആഹാരങ്ങള്‍ക്ക് പിന്നിലും ഒരു വലിയ ചരിത്രമുണ്ടാകും. പലതിനും ഒരു പലായനത്തിന്‍റെ കഥ പറയാനുണ്ടാകും.  നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളും ഇത്തരത്തില്‍ കടല്‍ കടന്നു വന്നിട്ടുള്ളതാണ്. നിത്യേന നമ്മള്‍ കാണുന്നതുകൊണ്ട് ഈ പല വിദേശികളേയും നമ്മള്‍ തിരിച്ചറിയുന്നില്ല എന്നു മാത്രം.

ദിവസം ഒരു ചായയില്‍ നിന്നു തുടങ്ങുന്നവരാണ് നമ്മളില്‍ മിക്കവരും . എന്നാല്‍ ചായയുടെ ചരിത്രം ആരംഭിക്കുന്നത് അയ്യായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്ങ് പ്രാചീന ചൈനയിലാണെന്നതാണ് സത്യം. ചായയുടെ ഉല്‍ഭവത്തെകുറിച്ച് രസകരമായ ഒരു കഥയുണ്ട്.  അന്ന് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് നായാട്ടിനു പോയ സമയം. അദ്ദേഹത്തിനായി തിളപ്പിച്ച വെള്ളത്തില്‍ അബദ്ധത്തില്‍ ഒരു ഇല വന്നു വീഴുകയും അത് അദ്ദേഹം കുടിക്കുവാന്‍ ഇടയാവുകയും ചെയ്തു. അതിന്‍റെ സുഗന്ധവും രുചിയും ഏറെ ഇഷ്ടപ്പെട്ട ഷെന്‍ നുങ് ആ ഇല ഏതെന്ന് കണ്ടുപ്പിടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതാണത്രേ ആദ്യത്തെ ചായ. പിന്നീട് കോളനിവല്‍കരണത്തിന്‍റേ സമയത്ത് ചായയും കടല്‍ കടന്നെത്തി എന്നു വേണം കരുതാന്‍.

ചപ്പാത്തി എന്നു കേള്‍ക്കുമ്പോള്‍, ‘ഹാ അത് നമ്മുടെ വടക്കേ ഇന്ത്യയില്‍ നിന്നു വന്നതല്ലേ ‘ എന്ന് പറയാന്‍ വരട്ടെ . ഈജിപ്ഷ്യന്‍ – ഇന്‍ഡസ് വാലി നാഗരികതയുടെ ഭാഗമായി ഉണ്ടായതാണ് ഇതെന്ന് ഒരു കൂട്ടര്‍ അവകാശപ്പെടുമ്പോ,  കിഴക്കന്‍ ആഫ്രിക്കയില്‍ ആണ് ചപ്പാത്തിയുടെ ഉല്‍ഭവം എന്ന് കരുതുന്നവരുമുണ്ട്.  പതിനാറാം നൂറ്റാണ്ടിലെ തുളസി ദാസിന്‍റെ രാമചരിതമാനസം എന്ന കൃതിയില്‍ ചപ്പാത്തിക്കു സമാനമായ ഒരു പലഹാരത്തെപ്പറ്റി പറയുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന് റൊട്ടിയും പഞ്ചസാരയും നെയ്യും ആയിരുന്നത്രെ ഇഷ്ട വിഭവം.

പൊറോട്ട നമ്മുടെയൊക്കെ ഒരു ഇഷ്ട വിഭവമാണല്ലോ . കേരളത്തില്‍ ഇത് ആദ്യം മലബാറില്‍ നിന്ന് തന്നെയാണ് ഉണ്ടായത്. എന്നാല്‍ പൊറോട്ടയുടെ അടുക്കായുള്ള   ആകൃതി പക്ഷേ പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നും കടമെടുത്തതായാണ് കരുതുന്നത്. ചൈനയില്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേകതരം പാന്‍ കേക്കുമായി നമ്മുടെ പൊറോട്ടയ്‌ക്ക് സാമ്യമുണ്ടെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. അപ്പോള്‍ പ്രാചീന സില്‍ക് റൂട്ട് വഴി പൊറോട്ടയും നമ്മളെ തേടിയെത്തിയെന്നുവേണം കരുതാന്‍.

വഴിയരികിലെ കടയില്‍ നിന്നും സമോസ വാങ്ങി കഴിക്കുമ്പോള്‍, കക്ഷി ഇവിടെയൊക്കെ തന്നെ ജനിച്ചു വളര്‍ന്നതാണെന്നാണോ കരുതിയത്.  അല്ല കേട്ടോ . അവന്‍ ഒരു അറബ് നാട്ടുകാരനാണ് .  പത്താം നൂറ്റാണ്ടിലെയും പതിമൂന്നാം നൂറ്റാണ്ടിലെയും അറബ് പുസ്തകങ്ങളില്‍ സമോസ ഉണ്ടാക്കുന്ന വിധം പറഞ്ഞിട്ടുണ്ടത്രേ. മധ്യ ഏഷ്യയില്‍ നിന്നും വ്യാപാരികള്‍ വഴി പതിമൂന്നോ പതിനാലോ നൂറ്റാണ്ടില്‍ ഭാരതത്തില്‍ എത്തിയതാവണം സമോസ . ഇബ്നു ബത്തൂത്ത തന്‍റെ പുസ്തകത്തില്‍ തുഗ്ലക്കിന്‍റെ കൊട്ടാരത്തില്‍ വെച്ചു മാംസവും ബദാമും മറ്റ് മസാലകളും നിറച്ച ഒരുതരം പലഹാരം കഴിച്ചതായി പറയുന്നുണ്ട്.

അങ്ങനെ നമ്മള്‍ നിത്യേന കാണുന്ന പല ഭക്ഷണങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടായതല്ല എന്നതാണു സത്യം.  പലതിന് പിന്നിലും വലിയ ചരിത്രമുണ്ട്. വലിയ യാത്രകളുടെ ചരിത്രം.

Tags: culture
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies