പഴങ്ങളിൽ കേമൻ ആരെന്നു ചോദിച്ചാൽ മലയാളികൾ ആദ്യം പറയുന്ന പേര് ‘വാഴപ്പഴം’ എന്ന് തന്നെയാകും. പോഷക സമൃദ്ധവും രുചികരവുമായ വാഴപ്പഴം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ ആണ്. നമ്മൾ നിസ്സാരമായി കാണുന്ന ഈ ഫലം വളരെയേറെ ഗുണങ്ങളാണ് നമുക്ക് നൽകുന്നതെന്നുള്ള കാര്യം പലർക്കും അറിയില്ല.
വാഴപ്പഴത്തിൽ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ, ഒരു കൂട്ടം മറ്റ് പഴങ്ങൾ ഒന്നിച്ച് നിന്നാലും ഈ പഴത്തിനോട് കിടപിടിക്കാനാകില്ല. വാഴപ്പഴത്തിന്റെ ഉപയോഗത്തെപ്പറ്റി നടത്തിയ പഠനങ്ങളിൽ വിഷാദ രോഗത്തെ തരണം ചെയ്ത് സന്തോഷം കൈവരിക്കാന്‍ സഹായിക്കുന്നുവെന്നാണ് വ്യക്തമായത്. പഴത്തിന് വിഷാദത്തെ അകറ്റുന്ന ഹോര്‍മോണുകളെ സൃഷ്ടിക്കാന്‍ സാധിക്കുന്നതു കൊണ്ടാണിത്.
അതേസമയം നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തുന്നതിൽ നിർണായകമായ പൊട്ടാസ്യം ഇവയിൽ സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ട്. സ്വാഭാവിക ആന്റാസിഡുകളായ വാഴപ്പഴത്തിന് വയറുവേദനയെ ശമിപ്പിക്കാൻ കഴിയും. മാത്രമല്ല, വാഴപ്പഴം കഴിക്കുന്നത് ആമാശയത്തിലെ അൾസറിന് കാരണമാകുന്ന ബാക്ടീരിയയെ ഇല്ലാതാക്കുകയും നെഞ്ചെരിച്ചിലിന് ആശ്വാസം നൽകുകയും ചെയ്യുന്നു.
സ്ഥിരമായി ചെയുന്ന വ്യായാമങ്ങൾക്ക് മുന്‍പ് രണ്ട് പഴങ്ങള്‍ കൂടി കഴിക്കുകയാണെങ്കില്‍ നല്ലവണ്ണം ഊര്‍ജം കൈവരിക്കാനും രക്തത്തിലെ പഞ്ചസാരയെ പോഷിപ്പിക്കാനും സാധിക്കും. കൂടാതെ മസില് വലിവില്‍ നിന്നും സംരക്ഷണം നല്‍കാനും പഴത്തിന് കഴിയുന്നു. വിറ്റാമിന്‍ ബി6 പഴത്തില്‍ വളരെയധികം ഉള്ളതിനാല്‍ നീര്‍വീക്കത്തിനും, ടൈപ്പ് ടു ഡയബെറ്റിക്സിനെ പ്രതിരോധിക്കാനും, നാഡീവ്യൂഹത്തെ ശക്തിപ്പെടുത്താനും കഴിയുന്നു.
ഉയർന്ന അളവിൽ നാരുകൾ (ഫൈബറുകൾ) അടങ്ങിയിരിക്കുന്നതിനാൽ മലവിസർജ്ജനം ക്രമീകരിക്കാനും മലബന്ധം ലഘൂകരിക്കാനും ഇവ നമ്മെ സഹായിക്കുന്നു. ഊർജ്ജം കുറയുന്ന അവസ്ഥയെ നേരിടുവാനും അവ വളരെ നല്ലതാണ്. ഊർജ്ജം വർദ്ധിപ്പിക്കുന്ന ‘സ്ലോ റീലീസ്’ പഞ്ചസാരയാണ് വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. വളരെയധികം ആരോഗ്യഗുണങ്ങൾ, ഈ രുചികരമായ പഴത്തിൽ നിറയ്ക്കപ്പെട്ടിരിക്കുന്നു.
അയണ്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തന്നെ രക്തം പോഷിപ്പിക്കുന്നതിനും അതുവഴി അനീമിയ എന്ന രോഗത്തെ പരിഹരിക്കാനും സാധിക്കുന്നുവെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം അകറ്റി ഹൃദയാഘാതത്തില്‍ നിന്നും, പക്ഷാഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നു. കിഡ്നി ക്യാന്‍സറിനെ തടയാന്‍ പഴത്തിന് കഴിയുന്നു. ഇതില്‍ വലിയ അളവ് കാല്‍സ്യം ഉള്ളതിനാല്‍ എല്ലുകള്‍ക്ക് നല്ല ബലം ലഭിക്കുന്നു. ഇത്തരത്തില്‍ പലരോഗങ്ങള്‍ക്കുള്ള ചെലവുകുറഞ്ഞ ഔഷധമായി വാഴപ്പഴത്തെ കാണാം.
Comments