പ്രതിരോധ മേഖലയ്ക്ക് 8722.38 കോടി | Defence Review
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

പ്രതിരോധ മേഖലയ്‌ക്ക് 8722.38 കോടി | Defence Review

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 01:01 pm IST
FacebookTwitterWhatsAppTelegram

1. ആത്മ നിര്‍ഭര്‍ ഭാരത് സംരംഭത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി പ്രതിരോധ മേഖലയില്‍ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര പ്രതിരോധാ മന്ത്രാലയം. 101 പ്രതിരോധ ഉത്പന്നങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. 2020 മുതല്‍ 2024 വരെ പ്രതിരോധ ഇറക്കുമതി നയം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ, ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി സായുധ സേനയ്‌ക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിന് പ്രതിരോധമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കുകയും ചെയ്തു. സേനക്കായി 8722.38 കോടി രൂപയുടെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളുമാണ് വാങ്ങുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തെ മുന്‍നിര്‍ത്തി തദ്ദേശീയമായി വികസിപ്പിക്കുന്ന ആയുധങ്ങളാണ് സൈന്യത്തിന്റെ ഭാഗമാകുക. വ്യോമസേനയുടെ പരിശീലനങ്ങള്‍ക്കായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച 106 ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് (എച്ച്ടിടി-40) വാങ്ങാനും തീരുമാനമായിട്ടുണ്ട്. 70 എണ്ണമാണ് ആദ്യം വാങ്ങുക. ഇവ പരീക്ഷിച്ച ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി 36 എണ്ണം കൂടി വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

2. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് നാവികസേനയുടെ നീക്കം.  സംഘര്‍ഷ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുന്ന കര, വ്യോമ സേനകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് നാവികസേനയുടെ നടപടി. അടുത്തിടെ അതിര്‍ത്തിയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുദ്ധക്കപ്പലുകളുടെ വിന്യാസം വര്‍ദ്ധിപ്പിച്ചത്. 25ശതമാനത്തോളം യുദ്ധക്കപ്പലുകള്‍ അധികമായി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

ഇതിനു പുറമെ, തെക്ക് ഏഴായിരം കിലോമീറ്റര്‍ അകലെ മൗറീഷ്യസ് തീരത്തും കിഴക്ക് ചെങ്കടല്‍ മുതല്‍ പടിഞ്ഞാറ് മലാക്ക ഉള്‍ക്കടല്‍വരെയുള്ള 8000 കിലോ മീറ്റര്‍ പ്രദേശത്തും നാവികസേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ബംഗാള്‍,പേര്‍ഷ്യന്‍ ഉള്‍ക്കടലിലും മലാക്കന്‍, ഏദന്‍ കടലിടുക്കിലും ആന്തമാന്‍ കടലിലും ദക്ഷിണ മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിലുമെല്ലാം നാവികസേനയുടെ നിരീക്ഷണ വിമാനങ്ങളും കപ്പലുകളും സജീവമാണ്.

3. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ നിരീക്ഷണങ്ങള്‍ക്കായി ഹെലികോപ്റ്ററുകള്‍ വിന്യസിച്ച് ഇന്ത്യന്‍ വ്യോമസേന. കഴിഞ്ഞ കുറേ നാളുകളായി ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് വ്യോമസേന നിരീക്ഷണം നടത്തിവരികയാണ്. അതിര്‍ത്തിയിലെ നിരീക്ഷണങ്ങള്‍ക്കായി രണ്ട് അപ്പാഷെ ഹെലികോപ്റ്ററുകളാണ് ബംഗളൂരുവില്‍ നിന്നും ലഡാക്കില്‍ എത്തിയിരിക്കുന്നത്.

ലഡാക്കിലെ തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയില്‍ രാത്രിയില്‍ ചിനൂക് ഹെലികോപ്റ്റര്‍ പറത്തിയും ചൈനക്കെതിരെ വ്യോമസേന നിലപാട് വ്യക്തമാക്കി. ലഡാക്കിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ രണ്ട് എച്ച്എഎല്‍ ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്ററുകളും(എല്‍സിഎച്ച്) വിന്യസിച്ചി്ട്ടുണ്ട്. ലഡാക്കിലെ ലേയിലാണ് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിരിക്കുന്നത്.

4. ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന് തിരിച്ചടി. കൊടും ഭീകരനായിരുന്ന റിയാസ് നായിക്കുവിന്റെ പിന്‍ഗാമിയായി വളര്‍ന്നു വന്നിരുന്ന ഭീകരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു. ആസാദ് ലല്‍ഹാരി എന്നയാളെയാണ് കംറാസിപ്പൊരയില്‍ ഓഗസ്റ്റ് 12ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത്. പുല്‍വാമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുളിന്റെ കമാന്‍ഡറായിരുന്നു ആസാദ് ലല്‍ഹാരി. ജമ്മു കശ്മീര്‍ പോലീസും 53 രാഷ്‌ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലല്‍ഹാരിയെ വധിച്ചത്.

5. ഇസ്രായേലില്‍ നിന്നും ഇന്ത്യ വാങ്ങിയ ഹെറോണ്‍ ഡ്രോണുകളില്‍ ആയുധം ഘടിപ്പിക്കാനുള്ള പദ്ധതിയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇന്ത്യാ ചൈനാ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഹെറോണ്‍ ഡ്രോണുകളില്‍ ആയുധം ഘടിപ്പിക്കാനുള്ള ‘പ്രൊജക്ട് ചീറ്റ’ എന്ന പദ്ധതി വേഗത്തില്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.

6. ആകാശത്ത് ശത്രുവിന്റെ ഏത് നീക്കങ്ങളേയും നേരിടാന്‍ സുസജ്ജമായി ഇന്ത്യയുടെ റഫേല്‍. ഹിമാചലിലെ മഞ്ഞു മൂടിയ മലനിരകള്‍ക്ക് മുകളിലൂടെ റഫേലിന്റെ അഞ്ച് പോര്‍ വിമാനങ്ങളും രാത്രിയില്‍ പരിശീലനപ്പറക്കല്‍ നടത്തി. ആയുധങ്ങളെല്ലാം ഉപയോഗിച്ച് യുദ്ധസന്നദ്ധമായായിരുന്നു പറക്കല്‍. അതിര്‍ത്തിയില്‍ എത് വിധത്തിലുള്ള നീക്കമുണ്ടായാലും ഉടന്‍ ആക്രമണത്തിന് തയ്യാറെടുക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു പരിശീലനം.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies