കൊച്ചി : തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കാതിരുന്നതില് ഉടന്‍ വിശദീകരണം നല്‍കണം. അല്ലാത്തപക്ഷം കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞു. തൃശൂര്‍ നഗരസഭാ കൗണ്‍സിലര്‍
എ.പ്രസാദിന്റെ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഒന്‍പത് മാസം പിന്നിട്ടും ഇതില്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍ എത്തിയത്.
നഗരവാസികളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയമാണ് വെള്ളക്കെട്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ ജോസിന് നോട്ടീസ് അയക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments