ഭാരതീയ സംസ്‌കാരത്തില്‍ വിവാഹം എന്നത് പവിത്രമായ ഒരു ഒത്തുചേരലാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പ്രതീകമായി കണക്കാക്കുന്ന താലിയും സിന്ദൂരവും അന്നു മുതല്‍ നമ്മുടെ സംസ്‌കാരത്തിന് ഭാഗമായി കഴിഞ്ഞിരിക്കുന്നു. രണ്ടു മനസ്സുകളേയും ശരീരത്തേയും ഒന്നിപ്പിക്കുന്ന മുഹൂര്‍ത്തമാണ് വിവാഹം. പരസ്പരം താങ്ങും തണലുമായി മരണം വരെ ഒരുമിച്ച് ജീവിക്കണം എന്ന ഉറപ്പിന്മേലാണ് ഓരോ സ്ത്രീയും പുരുഷനും വിവാഹത്തിലൂടെ ഒന്നിക്കുന്നത്. താലി കെട്ടുന്ന പുരുഷന്‍ പരമാത്മാവും സ്ത്രീ ജീവാത്മാവുമാണ്.
ഒരു സ്ത്രീ സുമംഗലിയാകുന്നതിലൂടെ അവളുടെ പൂര്‍ണ്ണ അധികാരവും സംരക്ഷണവും താലി കെട്ടിയ പുരുഷനാണ്. അതിന്റെ സൂചകമായിട്ടാണ് വിവാഹ സമയത്ത് വരന്റെ കൈകളില്‍ വധുവിന്റ കൈ ചേര്‍ത്തു കൊടുക്കുന്നത് . കഴുത്ത് എന്നത് ജീവ സ്ഥാനമാണ് അതുകൊണ്ട് തന്നെ അതിനെ വലയം ചെയുന്ന താലിയില്‍ ലക്ഷ്മി ദേവി കുടികൊളളുന്നു എന്നാണ് വിശ്വാസം.
ഓരോ സ്ഥലങ്ങളിലും അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് താലിയിലും മാറ്റം കാണുന്നു. എന്നാല്‍ പൊതുവായി മംഗല്യ സൂത്രം എന്നാണ് താലിയെ പറയുന്നത്. മംഗലം എന്ന വാക്കില്‍ നിന്നാണ് മംഗല്യം എന്ന വാക്കുണ്ടായത്. സൂത്രം എന്നാല്‍ ചരട് എന്നാണര്‍ത്ഥം.
പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോള്‍ അവര്‍ പരസ്പരം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുത്തു എന്നാണ് പറയപ്പെടുന്നത്. കഴുത്തിലെ താലി സ്ത്രീകളുടെ ശക്തിയായും ശരീരത്തിന്റ ഒരു ഭാഗമായും കണക്കാക്കുന്നു. അതുപോലെതന്നെയാണ് സിന്ദൂരവും. സ്ത്രീ സുമംഗലിയായി എന്നതിന്റെ അടയാളമായിട്ടാണ് സിന്ദൂരത്തെ കാണുന്നത്.
വിവാഹം കഴിച്ച ഭര്‍ത്താവിന്റെ ആയുസ്സ് ഭാര്യ സീമന്തരേഖയിൽ ചാര്‍ത്തുന്ന സിന്ദൂരത്തില്‍ ആണെന്നാണ് വിശ്വാസം. വളരെ പവിത്രമായ ഒരു ബന്ധമാണ് വിവാഹം. ജീവിതാവസാനം വരെ കാത്തുസൂക്ഷിക്കേണ്ട ബന്ധം. അതുപ്പോലെ പവിത്രമാണ് കഴുത്തിലെ താലിയും നെറുകയിലെ സിന്ദൂരവും.















