സാക്ഷാൻ ശ്രീകൃഷ്ണൻ ആരാധിച്ച വിഗ്രഹത്തെ കൺ കുളിർക്കെ കണ്ട് അനുഗ്രഹം നേടാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

സാക്ഷാൻ ശ്രീകൃഷ്ണൻ ആരാധിച്ച വിഗ്രഹത്തെ കൺ കുളിർക്കെ കണ്ട് അനുഗ്രഹം നേടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 01:14 pm IST
Facebook
Twitter
WhatsAppTelegram

കർക്കിടകമാസത്തിലെ പ്രധാനപ്പെട്ട ഒന്നാണ് നാലമ്പല ദർശനം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർത്ഥാടനത്തെ ആണ് നാലമ്പല യാത്ര എന്ന് പറയുന്നത്. നാലമ്പലങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. മര്യാദ പുരുഷോത്തമൻ ശ്രീരാമനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്.

ഇവിടത്തെ വിഗ്രഹവും പ്രസിദ്ധമാണ്. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രഹം ആണ് ഇവിടെ ഉള്ളത് എന്നാണ് വിശ്വാസം. കൃഷ്ണന്റെ സ്വർഗാരോഹണത്തിന് ശേഷം ദ്വാരക കടലെടുത്തുപോവുകയും ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവുകയും ചെയ്തു. ശേഷിച്ചത് ഈ വിഗ്രഹങ്ങൾ മാത്രം. പിന്നീട് ഇവ കടലിനടിയിൽ പോവുകയും നാളുകൾക്ക് ശേഷം അറബിക്കടലിൽ മീൻ പിടിക്കാൻ പോയ മുക്കുവന്മാർക്ക് ഈ നാലുവിഗ്രഹങ്ങൾ ലഭിക്കുകയും ചെയ്തു. അവർ ഈ വിഗ്രഹങ്ങളെ ജ്യോത്സ്യൻ കൂടിയായ വാക്കയിൽ കൈമളിനെ ഏൽപ്പിച്ചു.

അദ്ദേഹം വിഗ്രഹങ്ങളുടെ പ്രാധാന്യം മനസിലാക്കിയ  ശേഷം ശ്രീരാമ വിഗ്രഹത്തെ തൃപ്രയാറും, ഭരത വിഗ്രഹത്തെ  ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലും, ലക്ഷ്മണനെ തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലും ,ശത്രുഘ്നനെ പായമ്മൽ ശത്രുഘ്ന സ്വാമിക്ഷേത്രത്തിലും പ്രതിഷ്ഠ നടത്താൻ നിർദ്ദേശിച്ചു.

ക്ഷേത്രത്തെ സംബന്ധിച്ച് ഒട്ടനവധി കഥകൾ നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് ടിപ്പുവിന്റെ കഥ. ടിപ്പുവിന്റെ പടയോട്ടസമയത്ത് അദ്ദേഹം ഇവിടെ വരികയുണ്ടായി. വെടിവഴിപാട് നടക്കുന്ന സമയത്താണ് അദ്ദേഹം വന്നത്. ക്ഷേത്രം തകർക്കുന്നതിന്റെ ഭാഗമായി കതിനകൾ പുഴയിലേക്ക് എറിയുകയും തേവർക്ക് ശക്തിയുണ്ടെങ്കിൽ വെള്ളത്തിൽ കിടന്ന് പൊട്ടട്ടെ എന്നും പറഞ്ഞ ടിപ്പുവിനെ അത്ഭുതപ്പെടുത്തിയ കാഴ്ചയാണ് പിന്നീട് കണ്ടത്. കതിനകൾ വെള്ളത്തിൽ കിടന്ന് പൊട്ടുകയും അപമാനിതനായ ടിപ്പു അവിടെ നിന്നും പോയെന്നുമാണ് പറയപ്പെടുന്നത്.

ആദ്യകാലത്ത് ഇതൊരു ദ്രാവിഡ ക്ഷേത്രം ആയിരുന്നുവെന്നും പിന്നീട് ഇത് ബുദ്ധമത കേന്ദ്രമായി മാറുകയും ചെയ്‌തെന്ന് പറയപ്പെടുന്നു. ആ കാലങ്ങളിൽ ഇവിടെ ശാസ്താവായിരുന്നു പ്രതിഷ്ഠ. പിന്നീട് ആര്യന്മാരുടെ കാലത്താണ് ശാസ്താവിനെ മാറ്റി ശ്രീരാമനെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. തെക്കുപടിഞ്ഞാറ് ഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ ആണ് ഇപ്പോൾ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

Tags: TempleThrissurkarkkidakam
Share
Tweet
SendShare

More News from this section

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies