പൊന്നിൻ ചിങ്ങമാസത്തിലൂടെ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

പൊന്നിൻ ചിങ്ങമാസത്തിലൂടെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 01:46 pm IST
FacebookTwitterWhatsAppTelegram

ചിങ്ങമാസത്തിന്റെ വരവേൽപ്പ് – കൊല്ലവർഷാരംഭം, ആവണിപ്പിറപ്പ്! കർക്കിടക മാസത്തെ കാലാവർഷക്കെടുതികളുടെ ആലസ്യത്തിൽ നിന്നും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പുതിയൊരു തുടക്കം പൊന്നിൻ ചിങ്ങമാസം, കർഷകന്റെ വിളവെടുപ്പ് മഹോത്സവം, വസ്ത്രവ്യാപാരികളുടേയും, ജ്വല്ലറികളുടേയും എന്നല്ല നിത്യോപയോഗ വസ്തുക്കളുടെ വ്യാപാരോത്സവം, തൊഴിലാളികൾക്ക് ലഭ്യമാകുന്ന ലാഭ വിഹിതം, സർക്കാരിൽ നിന്നും വിവിധ ഇനങ്ങളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ, ഉപഭോകൃതവസ്തുക്കളിൽ റിബേറ്റും, ഡിസ്‌കൗണ്ടും, ഉണരുന്ന വാഹന വിപണി,തെരുവ് കച്ചവടക്കാർ , അടിച്ചുതിമിർക്കാൻ ഒരവധിക്കാലം – ഓണത്തെ വരവേൽക്കാൻ ചിങ്ങമാസം ഒരുങ്ങി കഴിഞ്ഞു.

കാലങ്ങൾക്കപ്പുറം നാട് ഭരിച്ചിരുന്ന നീതിമാനും, പ്രജാക്ഷേമതല്പരനുമായ മഹാബലിയുടെ ഒരു നല്ല കാലത്തിന്റെ ഓർമ്മപുതുക്കൽ, തുടർന്നുള്ള ഒരു ജന്മിത്വ ഭരണത്തിൽ നിന്നുള്ള മോചനം. പാണനും കുറവനും നാട് നീളെ പാടിനടന്നൊരു ഓണക്കാലം ! വഞ്ചിപ്പാട്ടും, വള്ളംകളിയും, ഓണക്കളിയും, പൂക്കളവും, തുമ്പി തുള്ളലും, കുമ്മാട്ടിക്കളിയും, പുലിക്കളിയും തുടങ്ങിയ ഇനങ്ങളിലുള്ള ആവേശത്തിമിർപ്പ്. ഒരു ജനതയുടെ സാഹോദര്യത്തിന്റേയും ഒത്തൊരുമയുടേയും ആഘോഷം. ഉത്സവങ്ങൾക്കും, പെരുന്നാളുകൾക്കും തുടക്കമിടുന്നത് ചിങ്ങമാസത്തിലാണ്. പുതിയ സംരംഭങ്ങൾക്കും, കാർഷികാവശ്യങ്ങൾക്കും സമാരംഭത്തിനുള്ള ഉത്തമ മുഹൂർത്തം ചിങ്ങമാസമാണ്.

അത്തച്ചമയവും, ഗുരുദേവജയന്തിയും, അയ്യങ്കാളിജയന്തിയും ഈ മാസത്തിലാണ്. എന്നാൽ കൊല്ലവർഷം 1196 ചിങ്ങം കാലവർഷക്കെടുതി, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മഹാമാരിയായ കൊറോണ എല്ലാത്തിനും ഇരയായ, ഭീതിതരായ ഒരു ജനതയുടെ ദൈന്യതയുടെ രോദനമായി തീർന്നിരിക്കുന്നു.

ആഘോഷങ്ങളേക്കാൾ സ്വന്തം ആരോഗ്യത്തിനുവേണ്ടി ഒറ്റപ്പെട്ട് ഒതുങ്ങി ജീവിക്കേണ്ട ഒരു കാലഘട്ടത്തിലേക്ക് നാം എല്ലാവരും നീങ്ങേണ്ടി വന്ന അവസ്ഥയാണിപ്പോൾ അനുഭവിച്ചുക്കൊണ്ടിരിക്കുന്നത്. ഉറ്റവരെ നഷ്ടപ്പെട്ട്, ജോലിയും കൂലിയും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട ഒരു ജനതയ്‌ക്ക് ഓണത്തിനും, ഓണസദ്യക്കും എന്തു പ്രസക്തി? ഈ മഹാമാരിക്ക് ഒരു അറുതി വരുന്നതുവരെ മലയാളിക്കെന്ത് ഓണം! ആരവങ്ങളിലാതെ ആഘോഷമില്ലാതെ വിസ്മൃതിയിലേക്കെത്താതിരിക്കട്ടെ ആകട്ടെ നമ്മുടെ ദേശീയോത്സവം!

Tags: onam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies