വിനയത്തിന്റെ പ്രതീകമായ തുമ്പപ്പൂ ഗുണങ്ങളിൽ കേമൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിനയത്തിന്റെ പ്രതീകമായ തുമ്പപ്പൂ ഗുണങ്ങളിൽ കേമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 09:26 pm IST
FacebookTwitterWhatsAppTelegram

തുമ്പപ്പൂ എന്ന് കേൾക്കുമ്പോഴേ ഓർമ്മയിലേക്ക് ഓടി വരുന്നത് ഓണവും പൂക്കളവുമൊക്കെയാണ് . ഓണപ്പൂക്കളം ഒരുക്കുന്നതിൽ പ്രധാനിയായ തുമ്പപ്പൂ തൃക്കാക്കരയപ്പന് ഏറ്റവും ഇഷ്ടപെട്ട പുഷ്പം ആണെന്നും അതിനാൽ തന്നെ തുമ്പപ്പൂ വിനയത്തിന്റെ പ്രതീകമാണെന്നും കരുതി പോരുന്നു .

കേരളത്തിലെ തൊടികളിൽ വ്യാപകമായി കണ്ടു വരുന്ന സസ്യമാണ് തുമ്പ . കർക്കിടകമാസത്തിൽ തഴച്ചു വളരുന്ന തുമ്പ ചിങ്ങമാസം ആകുമ്പോഴേക്കും പൂവിട്ടു തുടങ്ങുന്നു . ചെറിയ പൂവുകളോട് കൂടി നിൽക്കുന്ന തുമ്പ ഔഷധ ഗുണങ്ങൾ ഏറെയുള്ള സസ്യം കൂടിയാണ് . പ്രധാനമായും മൂന്നു തരത്തിലുള്ള തുമ്പയാണ് കേരളത്തിൽ കണ്ടു വരുന്നത് . കരിന്തുമ്പ , പെരുന്തുമ്പ , തുമ്പ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത് .

ഔഷധ ഗുണങ്ങൾ ഏറെയുള്ള തുമ്പ ആയുർവേദ മരുന്നുകളിലെ ഒരു പ്രധാന ചേരുവയാണ് . തുമ്പയുടെ ഇലയും തണ്ടും പൂവും എല്ലാം തന്നെ ഔഷധ ഗുണം ഉള്ളവയാണ് . തുമ്പയുടെ ഇലകളിൽ ഗ്ലുക്കോസൈഡും , പുഷ്പങ്ങളിൽ ആൽക്കലോയിഡും അടങ്ങിയിരിക്കുന്നതിനാൽ ആണ് ഇവ ഏറെ ഗുണപ്രദമാകുന്നത് .

തുമ്പപ്പൂ പാലിൽ ചേർത്ത് കഴിക്കുന്നത് കുട്ടികളിലെ വിരശല്യം അകറ്റാൻ നല്ലൊരു മരുന്നാണ് . കൂടാതെ വയറുവേദനക്കും , ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും നല്ലൊരു ഔഷധമാണ് തുമ്പ .തുമ്പ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറ്റിലെ എരിച്ചിലിനും , ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം ആണ് .

തുമ്പ ഇട്ടു കാച്ചിയ എണ്ണ തലയിൽ തേക്കുന്നത് അലർജി , നെറുകയിൽ ഉണ്ടാകുന്ന കഫ കെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് നല്ലൊരു പ്രതിവിധിയാണ് . തുമ്പയിലയുടെ നീരുപയോഗിച്ചു നസ്യം ചെയ്യുന്നതും ഫലപ്രദമാണ് .

തുമ്പയും തുളസിയും കൂടി ശർക്കരയിൽ ചേർത്ത് സേവിക്കുന്നത് പനിക്ക് ശമനം ഉണ്ടാക്കും . തുമ്പയിലയുടെ നീര് കണ്ണിലൊഴിക്കുന്നതു കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് നല്ലൊരു പ്രതിവിധിയാണ് . പ്രസവാനന്തര ശുശ്രുഷ ചെയ്യുന്ന സമയത്തു തുമ്പ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിനും സുഖം തോന്നാനും അണുബാധ ഉണ്ടാവാതെ ഇരിക്കാനും നല്ലതാണ് .

 

 

Tags: Thumba
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies