ലേയിൽ നിന്ന് മണാലിയിലേക്ക് ഇനി വിസ്റ്റഡോം ബസുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലേയിൽ നിന്ന് മണാലിയിലേക്ക് ഇനി വിസ്റ്റഡോം ബസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 09:09 am IST
FacebookTwitterWhatsAppTelegram

നിലവിലെ കൊറോണ സാഹചര്യം സഞ്ചാരികളെ കൂട്ടിലിട്ട കിളികളെ പോലെ ആക്കിയിട്ടുണ്ടെങ്കിലും എന്നെങ്കിലും തങ്ങളുടെ പ്രിയ സ്ഥലങ്ങളിലേക്ക് ചെന്നെത്താൻ സാധിക്കുമെന്ന വിശ്വാസം സഞ്ചാരികൾക്ക് ഉണ്ടാവാതിരിക്കില്ല. ഈ ദുരിതകാലം കഴിയുമ്പോൾ സഞ്ചാരികൾക്കായി ഒരുപാട് മനോഹരമായ കാഴ്ചകൾ ഒരുക്കുവാനുള്ള തിരക്കിലാണ് വിനോദസഞ്ചാരകേന്ദ്രങ്ങൾ. അതിൽ എല്ലാവരും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒന്നായിരിക്കും ഹിമാചൽ പ്രദേശിലെ റോഹ്താങ് ടണലിലൂടെയുള്ള യാത്ര. ലേയിൽ നിന്ന് മണാലിയിലേക്ക് ഇനി വേഗത്തിൽ എത്താം.

റോഹ്താങ് തുരങ്കം എന്നത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്വപ്നമായിരുന്നു എന്നും അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഇന്ത്യക്കായി സമർപ്പിക്കുമെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ അറിയിച്ചു. കുളുവിലെ സ്വാതന്ത്ര്യ ദിന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2000 ജൂൺ 3നാണ് അടൽ ബിഹാരി വാജ്‌പേയി തുരങ്ക പദ്ധതി പ്രഖ്യാപിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ ഉയരത്തിൽ നിർമിച്ചിരിക്കുന്ന, 8.8 കിലോമീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലുമുള്ള ഈ തുരങ്കത്തിലൂടെ മുകൾ ഭാഗം ഗ്ലാസ്സിൽ നിർമിച്ചിരിക്കുന്ന ബസുകൾ അടുത്ത മാസം മുതൽ ഓടി തുടങ്ങും. വിസ്റ്റഡോം ബസുകൾ ആയിരിക്കും ഇവ. ലേയിൽ നിന്ന് മണാലിയിലേക്കുള്ള യാത്രാദൂരം 46 കിലോമീറ്റർ കുറയുകയും  ചെയ്യും. ഇതനുസരിച്ച് സമയത്തിലുണ്ടാകുന്ന കുറവും മനസിലാക്കാവുന്നതേ ഉള്ളു. ഈ തുരങ്കത്തിലൂടെ വാഹനങ്ങൾക്ക് ഏകദേശം മണിക്കൂറിൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും

യാത്രകളെ സ്നേഹിക്കുന്നവർക്ക് ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലങ്ങൾ ആണ് ലേയും മണാലിയും. എന്നാൽ സമയനഷ്ടം ആണ് പലർക്കും മടുപ്പ് തോന്നാൻ കാരണം. എന്നാൽ അതിനെല്ലാം പരിഹാരമായി അടുത്ത മാസം തുറക്കാൻ പോകുന്ന ഈ തുരങ്കവും ബസ് സർവീസും സഞ്ചാരികളുടെ പ്രിയപ്പെട്ടതാകുമെന്ന് ഉറപ്പാണ്. 32000 കോടി രൂപയുടെ പദ്ധതിയാണിത്.

Tags: Indiantravelerlehmanali
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies