അറിയണം കൊറോണ കാലത്തെ ഓണം ഷോപ്പിംഗ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

അറിയണം കൊറോണ കാലത്തെ ഓണം ഷോപ്പിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 12:56 pm IST
FacebookTwitterWhatsAppTelegram

പരിമിധികള്‍ നിറഞ്ഞ ഓണമാണ് മലയാളികള്‍ക്ക് ഇത്തവണത്തെ ഓണം.കൊറോണ കാലം ആയത് കൊണ്ട് തന്നെ ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് നാം മിതത്വം പാലിക്കേണ്ടതുണ്ട്. ഓണവും ഓണാഘോഷവും മലയാളികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. അതുപോലെ തന്നെയാണ് ഓണക്കോടികളുടെ കാര്യവും.

മുതിര്‍ന്നവരാണ് വീട്ടിലുള്ള എല്ലാവര്‍ക്കും ഓണക്കോടികള്‍ സമ്മാനിക്കുന്നത്. ഇതിനായി സകുടുംബം തുണിക്കടകള്‍ കയറി ഇറങ്ങുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ വര്‍ഷംവരെ നാം കണ്ടത്. എന്നാല്‍  കൊറോണ കാലം ആയത് കൊണ്ട് ഇത്തവണ അതില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

ആദ്യമായി ചെയ്യേണ്ടത് കുടുംബത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ വസ്ത്രമാണ് എടുക്കേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായി പ്ലാന്‍ ചെയ്യുക. വസ്ത്രങ്ങളുടെ അളവ്, ഇഷ്ട നിറം എന്നിവ ചോദിച്ചറിയുക. അളവ് കൃത്യമാകാന്‍ സാംപിള്‍ വസ്ത്രം കൂടി കൈയ്യില്‍ കരുതുക. ശേഷം ഒരു ലിസ്റ്റ് തയ്യാറാക്കുക. കുടുംബത്തിലെ എല്ലാവര്‍ക്കും വസ്ത്രം തിരഞ്ഞെടുക്കാന്‍ കഴിവുള്ള ഒരാള്‍ മാത്രം അല്ലെങ്കില്‍ രണ്ട് പേര്‍ മാത്രം വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പോവുക.

ഇനി ടെക്‌സ്‌റ്റൈല്‍സില്‍ എത്തിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-

1. വീടിനുത്തുള്ള കട

കഴിവതും വീട്ടിന്റെ അടുത്തുള്ള ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ തന്നെ പോവുക.

2. പൊതു വാഹനങ്ങള്‍ ഒഴിവാക്കുക

തുണിക്കടയിലേയ്‌ക്ക് പോകുന്നത് കഴിവതും പൊതു വാഹനങ്ങളായ ഓട്ടോ, ടാക്‌സി, ബസ് തുടങ്ങിയവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം സ്വകാര്യ വാഹനം ഉപയോഗിക്കുക.

3. മാസ്‌കും സാനിറ്റൈസറും

മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കുക. ടെക്‌സ്റ്റൈല്‍സില്‍ കയറുന്നതിന് മുന്‍പ് കൈകള്‍ സാനിറ്റൈസ് ചെയ്യാന്‍ മറക്കരുത്.

4. ലിഫ്റ്റ് ഒഴിവാക്കുക

ഒരു കാരണ വശാലും ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിലെ ലിഫ്റ്റ് ഉപയോഗിക്കരുത്. പകരം കോണിപ്പടികള്‍ വഴി അകത്തേയ്‌ക്ക് കടക്കുക. കോണിപ്പടികള്‍ കയറുമ്പോള്‍ കൈപിടികള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

5.ഡ്രസ്സിംഗ്റൂമില്‍ കയറരുത്

സാധാരണ തുണിക്കടയില്‍ പോകുമ്പോള്‍ വസ്ത്രം തിരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങള്‍ ഇഷ്ടപ്പെട്ട വസ്ത്രം നമുക്ക് പാകമാണോ എന്നറിയാന്‍ ദേഹത്ത് വെച്ച് നോക്കും. അല്ലെങ്കില്‍ ഡ്രഡ്ഡിംഗ് മുറിയില്‍ പോയി വസ്ത്രം ധരിച്ചുനോക്കും. എന്നാല്‍ ഈ കൊറോണ കാലത്ത് ഇത് രണ്ടും ചെയ്യാന്‍ പാടില്ല.

6. അകലം പാലിക്കുക

കടയില്‍ വസ്ത്രങ്ങള്‍ എടുത്ത് തരുന്നവരോട് നിങ്ങള്‍ ഒരു മീറ്റര്‍ അകലം പാലിച്ച് തന്നെ നില്‍ക്കണം.

7. വേണ്ടത് ഒന്നിച്ച് വാങ്ങുക

സാധാരണ ഗതിയില്‍ വീട്ടമ്മമാര്‍ ആണ് കടയില്‍ പോകുന്നതെങ്കില്‍ അവിടെ എല്ലായിടത്തും നോക്കിയ ശേഷം സാധനങ്ങള്‍ വാങ്ങുന്ന ഒരു രീതിയുണ്ട്. എന്നാല്‍ അത് ചെയ്യാതെ അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍ മാത്രം വാങ്ങുക. നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ട എല്ലാ പര്‍ച്ചെയ്‌സുകളും ഒന്നിച്ച് വാങ്ങാന്‍ ശ്രമിക്കുക.

8. തിരിച്ചു കൊടുക്കരുത്

വാങ്ങിയ വസ്ത്രങ്ങള്‍ ചേരുന്നില്ലെങ്കില്‍ തിരിച്ചു കൊണ്ട് കൊടുക്കുന്ന രീതിയും ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

9. നേരിട്ടുള്ള പണമിടപാടുകള്‍ ഒഴിവാക്കുക

പണമിടപാടുകള്‍ കഴിവതും ഓണ്‍ലൈന്‍ പെയ്‌മെന്റ് ആയോ, കാര്‍ഡുകള്‍ ഉപയോഗിക്കുക. പണത്തിന്റെ നേരിട്ടുള്ള ഇടപാടുകള്‍ കഴിവതും ഈ സമയം ഒഴിവാക്കുക.

Tags: Shopping
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies