അതിർത്തിയിൽ തേജസ് യുദ്ധവിമാനങ്ങൾ; മണാലിയിൽ നിന്ന് ലേയിലേക്ക് പുതിയ റോഡ് - DEFENCE REVIEW
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അതിർത്തിയിൽ തേജസ് യുദ്ധവിമാനങ്ങൾ; മണാലിയിൽ നിന്ന് ലേയിലേക്ക് പുതിയ റോഡ് – DEFENCE REVIEW

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 09:32 pm IST
FacebookTwitterWhatsAppTelegram

1. ജമ്മു കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. ലഡാക്കില്‍ സിന്ധു നദിയ്‌ക്ക് കുറുകെ നിര്‍മ്മിച്ച ചോഗ്ലാംസര്‍- ചുചുട്ട് പാലം ലഫ്റ്റനന്റ് ഗവര്‍ണര്‍ ആര്‍ കെ മാഥുര്‍ നാടിന് സമര്‍പ്പിച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ടിന് കീഴില്‍ നിര്‍മ്മിച്ച പാലത്തിന് 821.90 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. രണ്ടു വശത്ത് കൂടിയും വാഹനങ്ങള്‍ കടന്നു പോകാവുന്ന വീതിയുള്ള പാലമാണിത്.

ഇതിനു പുറമെ, ലഡാക്കിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ ലേയിലേക്കാണ് പുതിയ റേഡ് നിര്‍മ്മിക്കുന്നത്. റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മണാലിയില്‍ നിന്നും ലേയിലേക്ക് എത്തുന്നതിനുള്ള സമയത്തില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ കുറവ് വരും. മണാലി- ലേ റോഡിന് പുറമേ ഖാര്‍ദുംഗ് ലാ ചുരത്തിലൂടെ ലോകത്തെ ഏറ്റവും വലിയ ഉയര്‍ന്ന റോഡ് നിര്‍മ്മിക്കാനും കേന്ദ്രം ഒരുങ്ങുന്നതായാണ് വിവരം.

2. കശ്മീരിലെ ബിജെപി നേതാവ് വസിം ബാരിയേയും കുടുംബാംഗങ്ങളേയും വെടിവെച്ച് കൊന്ന സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ ലഷ്‌കര്‍ നേതാവിനെ സുരക്ഷ സേന വധിച്ചു. ലഷ്‌കര്‍ ഇ തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ സജ്ജാദ് ഹൈദറിനെയാണ് സുരക്ഷസേന വധിച്ചത്. 10 മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. കശ്മീര്‍ പൊലീസ് തിരഞ്ഞു കൊണ്ടിരുന്ന 10 കൊടും ഭീകരന്‍മാരില്‍ ഒരാളെയായിരുന്നു സുരക്ഷാ സേന വധിച്ചത്.

3. ചൈനയുമായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ പാകിസ്താന്‍ അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് തേജസ് യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യന്‍ വ്യോമസേന. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം മുന്നില്‍ കണ്ടാണ്, ഇരു രാജ്യങ്ങളോടും അതിര്‍ത്തി പങ്കിടുന്ന ഭാഗത്തായി തേജസ് വിന്യസിച്ചത്. രാജ്യാതിര്‍ത്തിയുടെ പടിഞ്ഞാറ്, വടക്ക് മേഖലകളില്‍ നിരീക്ഷണം കൂട്ടുന്നതിനായി എയര്‍ബേസുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധവിമാനമാണ് തേജസ്. ഇന്ത്യന്‍ നിര്‍മ്മിതമായ തേജസ് ഭാരം കുറഞ്ഞ സൂപ്പര്‍ സോണിക് യുദ്ധവിമാനമാണ്. മണിക്കൂറില്‍ 2200 കിലോ മീറ്റർ വേഗതയില്‍ വരെ പറക്കാന്‍ തേജസിനാകും.

5. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യ. പ്രൊജക്ട് ചീറ്റ വഴി ഇസ്രയേലില്‍ നിന്ന് കില്ലര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള നീക്കം ഇന്ത്യ ശക്തമാക്കിയിരിക്കുകയാണ്. ഇരുളിന്റെ മറവില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേയ്‌ക്ക് ഭീകരരെ അയക്കുന്ന പാകിസ്താനുള്ള മുന്നറിയിപ്പായാണ് ഹെറോണ്‍ എന്ന കില്ലര്‍ ഡ്രോണുകള്‍ ഇന്ത്യയിലേയ്‌ക്ക് എത്തുന്നത്. ഏത് ഇരുട്ടിലും മനുഷ്യന്റെ നീക്കങ്ങള്‍ പകര്‍ത്താനും ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താനും കഴിവുള്ള അത്യാധുനിക ഡ്രോണുകളാണിവ. ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസാണ് ഈ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത്.

6. തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധ ഉത്പ്പന്നങ്ങളുടെ കയറ്റുമതി കാര്യക്ഷമമാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ ഉത്പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും, ആഫ്രിക്കയിലെയും രാജ്യങ്ങളെ കേന്ദ്രം ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ സാദ്ധ്യമായ പ്രതിരോധ ഉത്പ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഓരോ രാജ്യങ്ങളുടെയും ആവശ്യം മനസ്സിലാക്കുന്നതിനായി പ്രത്യേകം പ്രൊഫൈലുകള്‍ തയ്യാറാക്കാന്നും കേന്ദ്രം ഒരുങ്ങുന്നതായാണ് വിവരം.

7. നിയന്ത്രണ രേഖയിലും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും ശത്രുക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഡിആര്‍ഡിഒയുടെ എന്‍എജി മിസൈല്‍ കാരിയര്‍ സജ്ജമാക്കി ഇന്ത്യ. എന്‍എജി മിസൈല്‍ കാരിയര്‍ ആഗസ്റ്റ് 14ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു. 7.5 കിലോ മീറ്റര്‍ അകലെയുളള ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിവുള്ളവയാണ് എന്‍എഎംഐസിഎ മിസൈലുകള്‍.

8. 74ാമത് സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കിയത് അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത ആന്റി ഡ്രോണ്‍ സംവിധാനമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കായി ചെങ്കോട്ടയക്ക് സമീപം നിലയുറപ്പിച്ചത്.

മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റര്‍ ദൂരത്തുനിന്നു തിരിച്ചറിഞ്ഞു മരവിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണ് തദ്ദേശീയമായി വികസിപ്പിച്ചിരിക്കുന്നത്. 1-2.5 കിലോ മീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ ലേസര്‍ ഉപയോഗിച്ച് വീഴ്‌ത്താനും ഈ ഡ്രോണുകള്‍ക്ക് കഴിയും. ഞൊടിയിടയില്‍ ശത്രു ഡ്രോണുകളെ തിരിച്ചറിയാനും നിഷ്‌ക്രിയമാക്കാനും കഴിയുന്ന സംവിധാനമാണ് ഇതില്‍ ഉള്ളത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

Latest News

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies