ന്യൂഡല്‍ഹി: സ്വദേശീ മൈക്രോപ്രോസസ്സറുകൾ നിര്‍മ്മിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മികച്ച ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ ബഹുമതി നല്‍കാനുദ്ദേശിക്കുന്ന ഗവേഷണങ്ങളും നിര്‍മ്മാണങ്ങളും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സ്വദേശീ മൈക്രോപ്രോസസ്സര്‍ ചാലഞ്ച്- ഇന്നോവേറ്റീവ് സൊല്യൂഷന്‍ എന്ന പേരിലാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയ്‌ക്കായി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാവാനാണ് പ്രോത്സാഹനം നല്‍കുന്നതെന്നാണ് കേന്ദ്രവിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഐ.ഐ.ടി മദ്രാസും സീഡാക്കും രണ്ടു മൈക്രോപ്രോസസ്സറുകള്‍ വികസിപ്പിച്ചു സമര്‍പ്പി ച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. 32 ബിറ്റ്, 64 ബിറ്റ് ശേഷിയുള്ള പ്രോസസ്സറുകളാണ് സമർപ്പിച്ചിരിക്കുന്നത്. ശക്തി, വേഗ എന്നീ പേരുകളാണ് പ്രോസസ്സറുകളുടെ പേരുകള്‍ . ഇന്ത്യയിലെ വിവരസാങ്കേതിക മേഖലയിലെ കരുത്തിനൊപ്പം തദ്ദേശീയമായ സംവിധാനങ്ങള്‍ സുരക്ഷകൂട്ടുമെന്നും മന്ത്രി പറഞ്ഞു. ആകെ 4.30കോടി ചിലവാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ചലഞ്ചിന് ആഗസ്റ്റ് 18-ാം തിയതി മുതല്‍ തുടക്കമായി.
10 മാസം സമയം നല്‍കിയിരിക്കുന്ന ചലഞ്ച് 2021 ജൂണില്‍ പൂര്‍ത്തിയാകും. 25 ഫൈനലി സ്റ്റുകളും 100 സെമിഫൈനലിസ്റ്റുകളും തിരഞ്ഞെടുക്കപ്പെടുന്ന ചലഞ്ചിലെ അവസാന 10 സ്ഥാനക്കാരാണ് ഫൈനലില്‍ മത്സരിക്കാന്‍ യോഗ്യത നേടുക. അവസാന 10 സ്ഥാനക്കാര്‍ക്ക് ഒരു വര്‍ഷവും എല്ലാവര്‍ക്കുമായി 2.30 കോടി രൂപയും അനുവദിക്കും.














