പ്രാഗ്: ക്വാര്‍ട്ടറില്‍ ലോക 17-ാം താരത്തെ തുടക്കത്തില്‍ ഞെട്ടിച്ച് ഇന്ത്യന്‍ താരം. ലോക റാങ്കിംഗില്‍ 127-ാം സ്ഥാനത്ത് മാത്രമുള്ള സുമിതാണ് സ്റ്റാന്‍ വാവ്റിങ്കെയ്ക്കെതിരെ മികച്ച പോരാട്ടം നടത്തിയത്. ആദ്യസെറ്റ് 6-2ന് പിടിച്ചെടുത്ത സുമിത് 0-6,1-6ന് രണ്ടുസെറ്റുകളില്‍ പതറിപ്പോയി. മികച്ച എയ്സുകളുമായി മുന്നേറിയ സ്വിസ് താരമായ ഗ്ലാന്‍സ്ലാം ചാമ്പ്യന്‍ ഇന്ത്യന്‍ താരത്തെ തന്റെ പരിചയസമ്പന്നത കൊണ്ടാണ് കീഴടക്കി സെമിയിലെത്തിയത്. സെമിയില്‍ ചെക് താരം മൈക്കിള്‍ റെബിന്സ്കീയാണ് എതിരാളി.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന യു.എസ്.ഓപ്പണിന് മുമ്പ് പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റാണ് പ്രാഗ് ഓപ്പണ്‍. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് റോജര്ഫെഡററേയും വിഷമിപ്പിച്ച താരമാണ് ഇന്ത്യയുടെ സുമിത് നാഗല്‍.
Comments