ജീവിതത്തില്‍ വിജയിക്കാനുള്ള 6 ശീലങ്ങള്‍
Saturday, June 10 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Special

ജീവിതത്തില്‍ വിജയിക്കാനുള്ള 6 ശീലങ്ങള്‍

Janam Web Desk by Janam Web Desk
Aug 22, 2020, 10:37 pm IST
A A

ജീവിതത്തില്‍ വിജയിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. ഓരോരുത്തര്‍ക്കും ഓരോ ആഗ്രഹങ്ങളുണ്ട്, ജീവിത ലക്ഷ്യങ്ങളുണ്ട്.. എന്നാല്‍ എല്ലാവരും ലക്ഷ്യസ്ഥാനത്ത് എത്താറില്ല. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ അതിന് ചിട്ടയായ ഒരു ജീവിത ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. നമ്മുടെ ഒരോ ദിവസവും ഓരോ മണിക്കൂറും ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ഒരു ദിവസത്തെ തുടക്കത്തിന് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഒരു ദിവസം ശുഭാപ്തി വിശ്വാസത്തോടെ

ആയി തുടങ്ങിയാല്‍ ആ ദിവസം മുഴുവന്‍ ഊർജ്ജസ്വലതയുള്ളവരാകും നമ്മൾ . മറിച്ച് നമ്മള്‍ വളരെ മടിപിടിച്ച് നെഗറ്റീവോടെയാണ് എഴുന്നേല്‍ക്കുന്നതെങ്കില്‍ ആ ദിവസം മുഴുവന്‍ മടിയും നെഗറ്റീവും ആയിരിക്കും.

ചിട്ടയായ ശീലങ്ങള്‍ പിന്തുടരുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്. ജീവിത വിജയം കൈവരിച്ചവര്‍ക്കെല്ലാം തന്നെ ചിട്ടയായ ശീലങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ പ്രത്യേകിച്ച് അവരുടെ രാവിലെയുള്ള ദൈനംദിന ശീലങ്ങളാണ് അവരെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കുന്നത്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ആ ദിവസം ചെയ്യേണ്ട കുറച്ച് കാര്യങ്ങള്‍ ചെയ്തു തീര്‍ത്താല്‍ ആ ദിവസം വീണ്ടും ഓരോ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള ഒരു താല്പര്യം ഉണ്ടാകും. നമ്മുടെ ജീവിതത്തിലെ വലിയ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് നാം ദിവസവും ജീവിതത്തില്‍ ചെയ്യുന്ന ചെറിയ ചെറിയ ശീലങ്ങള്‍ ആയിരിക്കും. അത് നല്ല ശീലമാണെങ്കില്‍ നല്ല രീതിയിലുള്ള മാറ്റങ്ങളും മോശം ശീലമാണെങ്കില്‍ മോശമായിട്ടുള്ള മാറ്റമാകും ഉണ്ടാവുക.

നല്ലൊരു മോണിംഗ് റൊട്ടീന്‍ ജീവിതത്തില്‍ പിന്തുടരാന്‍ ഹാല്‍ എല്‍റോഡിന്റെ ദ മിറാക്കിള്‍ മോര്‍ണിംഗ് എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും. അതില്‍ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ അടിമുടി മാറ്റിയ ഒരു മികച്ച മോണിംഗ് റൊട്ടീനെ കുറിച്ചാണ് പറയുന്നത്. അതാണ് സേവേഴ്‌സ് (SAVERS) മോണിംഗ് റൊട്ടീണ്‍. ഈ സേവേഴ്‌സ് റൊട്ടീന്‍ ദിവസവും ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ജീവതത്തില്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കും. ഇതിനായി ദിവസവും ഒരു മണിക്കൂര്‍ മാറ്റിവെച്ചാല്‍ ജീവിതവിജയം ഉണ്ടാകും.

സേവേഴ്‌സ് മോണിംഗ് റൊട്ടീനെ കുറിച്ച് പരിചയപ്പെടാം. സേവേഴ്‌സിലെ ഓരോ വാക്കുകളെയും സൂചിപ്പിക്കുന്നത് എന്താണെന്ന് നോക്കാം.

S- Silence

പലരും അവരുടെ ദിവസം ആരംഭിക്കുന്നത് അവരുടെ മൊബല്‍ ഫോണ്‍ നോക്കി ആയിരിക്കും. മെസേജുകള്‍, നോട്ടിഫിക്കേഷനുകള്‍, ഈമെയില്‍സ് അങ്ങനെ.. ഇതുപോലുള്ള കാര്യങ്ങള്‍ തലയില്‍ കുത്തി നിറച്ചാകും അവര്‍ ദിവസം ആരംഭിക്കുന്നത്. മൊബൈല്‍ നോക്കിയാണ് ദിവസം ആരംഭിക്കുന്നതെങ്കില്‍ ആ ദിവസം മുഴുവന്‍ നമ്മള്‍ സ്‌ട്രെസ്സും സ്‌ട്രെയ്‌നും ഒക്കെയായി അസ്വസ്ഥമായിരിക്കും. ഇത് നിങ്ങളുടെ ഫോക്കസ്സും പ്രൊഡക്ടിവിറ്റിയും കുറയ്‌ക്കും. മൊബൈല്‍ അഡിക്ഷനും ഇത് കാരണമാക്കും. ആളുകളില്‍ ഡിപ്രെഷന്‍ കൂടാനുള്ള ഒരു പ്രധാന കാരണം അവരുടെ മൊബൈല്‍ ഉപയോഗം ആണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ രാത്രി കിടക്കുമ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കിടന്ന് നോക്കു. അല്ലെങ്കില്‍ എഴുന്നേല്‍ക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെയ്‌ക്കുക. ആവശ്യമെങ്കില്‍ ഒരു മണിക്കൂറിന് ശേഷം മാത്രം ഫോണ്‍ ഓണ്‍ ആക്കുക. നമ്മുടെ മനസ്സ് ശാന്തമാകണമെങ്കില്‍ എഴുന്നേറ്റ ഉടന്‍ തന്നെ നമ്മള്‍ കുറച്ച് നേരം സൈലന്റ് മോഡിലേയ്‌ക്ക് പോവുക. മെഡിറ്റേറ്റ് ചെയ്യാം, പ്രാര്‍ത്ഥിക്കാം, ഒരു ചിന്തകളും ഇല്ലാതെ മനസ്സിനെ ശാന്തമാക്കി വെയ്‌ക്കാം. ഒരു വിഷമങ്ങളെ കുറിച്ചും ടെന്‍ഷനുകളെ കുറിച്ചും ചിന്തിക്കാതെ ശാന്തതയെ ആസ്വദിക്കുക. അതിനായി രാവിലെ അഞ്ച് മണിക്കും ആറ് മണിക്കും ഇടയ്‌ക്ക് എഴുന്നേല്‍ക്കുക. ആ സമയം നല്ല ശാന്തമായ അന്തരീക്ഷമായിരിക്കും. കിളികളുടെ ശബ്ദവും പോസിറ്റീവ് ഫീലും അത് വേറൊരു അനുഭവമാണ്.

A- Affirmations

നമ്മള്‍ നമ്മളെ പറ്റി എന്ത് വിചാരിക്കുന്നുവോ അത് നമ്മള്‍ ആയി തീരും. നമ്മള്‍ ജീവിതത്തില്‍ എവിടെയൊക്കെയാണ് മുന്നില്‍ എത്തേണ്ടത് അവിടെയൊക്കെ പോസിറ്റീവ് അഫിര്‍മേഷന്‍സ് എടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് എന്തെങ്കിലും ഒരു വിഷമം ഉണ്ടെങ്കില്‍, നിങ്ങള്‍ ദു:ഖത്തിലാണെങ്കില്‍ നിങ്ങള്‍ മനസ്സില്‍ അഫിര്‍മേഷന്‍ എടുക്കുക, നിങ്ങള്‍ സന്തോഷവാനാണെന്ന്. ഇത് നിങ്ങള്‍ ദിവസവും ആ ഫീലോടെ പറയുവാണെങ്കില്‍ അത് നിങ്ങളുടെ സബ്‌കോണ്‍ഷിയസ് മനസ്സില്‍ കണക്ടാകുകയും നിങ്ങള്‍ അങ്ങനെ തന്നെ ആയിത്തീരുകയും ചെയ്യും. ഇതുപോലെ നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ അഫിര്‍മേഷന്‍ ചെയ്യുക.

V-Visualization

ഏതു മനുഷ്യ നിര്‍മ്മിത വസ്തുവും രണ്ട് പ്രാവശ്യം നിര്‍മ്മിച്ചിട്ടുണ്ട്. ആദ്യം പ്ലാന്‍ ചെയ്ത ആളുടെ മനസ്സിലും പിന്നീട് റിയാലിറ്റിയിലും. ഇതുപോലെ നാം ആഗ്രഹിക്കുന്ന ഒരു ജീവിതം മനസ്സില്‍ കണ്ട് കൊണ്ട് സത്യമാക്കി മാറ്റാം. അതാണ് വിഷ്വലൈസേഷന്റെ ശക്തി. നിങ്ങള്‍ക്ക് പണക്കാരന്‍ ആകാനാണ് ആഗ്രഹമെങ്കില്‍ അതുപോലെ ഒന്ന് മനസ്സില്‍ സങ്കല്‍പ്പിച്ച് നോക്കുക. നമ്മുടെ ഉപബോധമനസ്സിലേയ്‌ക്ക് ഒരു കാര്യം കടക്കുമ്പോള്‍ അതിനനുസരിച്ചുള്ള പ്രവര്‍ത്തികളാകും നാം ചെയ്യുക. അങ്ങനെ അത് യാഥാര്‍ത്ഥ്യമായി മാറുകയും ചെയ്യും.

E- Exercise

നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ബ്രെയ്ന്‍ റിലീസ് ചെയ്യും. ഇത് നമ്മുടെ സ്‌ട്രെസ് കുറയ്‌ക്കുകയും സന്തോഷവാനാക്കുകയും ചെയ്യും. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഓക്‌സിജന്റെ സപ്ലൈ കൂടുകയും നമ്മള്‍ കൂടുതല്‍ എനര്‍ജറ്റിക് ആകുകയും ചെയ്യു. ദിവസവും രാവിലെ ഒരു 5-30 മിനിറ്റ് വ്യായാമം ചെയ്യുന്നത് നല്ലതാണ്.

R- Reading

രാവിലെ ആരംഭത്തില്‍ പത്രം വായിക്കാതിരിക്കുക. കാരണം പത്രത്തില്‍ കൂടുതലും ദുരന്തങ്ങള്‍, അപകടങ്ങള്‍ തുടങ്ങി നെഗറ്റീവ് വാര്‍ത്തകള്‍ ആയിരിക്കും. പത്രം വായിക്കരുത് എന്നല്ല. രാവിലെ തന്നെ തലയില്‍ നെഗറ്റീവ് വാര്‍ത്തകള്‍ തിരുകി കയറ്റരുത് എന്ന് മാത്രം. പകരം രാവിലെ സെല്‍ഫ് ഡെവലപ്‌മെന്റ് പുസ്തകങ്ങളോ, ഓഡിയോ ബുക്‌സോ, പോഡ്കാസ്റ്റുകളോ, പിഡിഎഫുകളോ വായിക്കുക.

S- Scribing

സ്‌ക്രൈബിംഗ് എന്നാല്‍ എഴുതുക. ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ ടു ഡു ലിസ്റ്റ് തയ്യാറാക്കുക. നമ്മുടെ സ്വപ്‌നം, ലക്ഷ്യം, പദ്ധതികള്‍, ഐഡിയകള്‍ തുടങ്ങിയവ ചുരുക്കി നിങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതി വെയ്‌ക്കുക. ഇങ്ങനെ എഴുതിവെയ്‌ക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വ്യക്തത ലഭിക്കും.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Life
Share485TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ദരിദ്ര രാജ്യമായ പാപ്പുവ ന്യൂ ഗിനിയില്‍ ചൈനയുടെ വാക്സിൻ പരീക്ഷണം ; അന്വേഷണം ആരംഭിച്ചു

Next Post

ചിന്തിച്ചിരുന്നോ സിനിമകള്‍ ഇല്ലാത്ത ഒരു ഓണക്കാലം ?

More News from this section

ബന്ധുവിന്റെ കടി കിട്ടി; ശരീരത്തിൽ പ്രവേശിച്ചത് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയകൾ; യുവാവിന്റെ തുട മുറിച്ചുമാറ്റി

ബന്ധുവിന്റെ കടി കിട്ടി; ശരീരത്തിൽ പ്രവേശിച്ചത് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയകൾ; യുവാവിന്റെ തുട മുറിച്ചുമാറ്റി

മുകേഷ് അംബാനിക്ക് കൊച്ചുമകൾ ജനിച്ചു; പേരു വെളിപ്പെടുത്തി ആകാശ് അംബാനിയും ഭാര്യ ശ്ലോക മെഹ്തയും

മുകേഷ് അംബാനിക്ക് കൊച്ചുമകൾ ജനിച്ചു; പേരു വെളിപ്പെടുത്തി ആകാശ് അംബാനിയും ഭാര്യ ശ്ലോക മെഹ്തയും

ആരാധകരെ പറ്റിച്ച് കജോൾ; സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുമെന്ന പ്രഖ്യാപനം ‘പരീക്ഷണം’ മാത്രം; ചെയ്തത് ഇതിന് വേണ്ടി..

ആരാധകരെ പറ്റിച്ച് കജോൾ; സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുമെന്ന പ്രഖ്യാപനം ‘പരീക്ഷണം’ മാത്രം; ചെയ്തത് ഇതിന് വേണ്ടി..

എച്ച്ഡി ക്വാളിറ്റിയിൽ ഫോട്ടോ അയക്കാം; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

എച്ച്ഡി ക്വാളിറ്റിയിൽ ഫോട്ടോ അയക്കാം; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

സ്‌പൈഡർമാൻ ടോം ഹോളണ്ട് അഭിനയം നിർത്തുന്നു; ഇടവേള പ്രഖ്യാപിച്ച് നടൻ; കാരണമിത്..

സ്‌പൈഡർമാൻ ടോം ഹോളണ്ട് അഭിനയം നിർത്തുന്നു; ഇടവേള പ്രഖ്യാപിച്ച് നടൻ; കാരണമിത്..

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

Load More

Latest News

കുതിച്ചുയർന്ന് വ്യോമയാന മേഖല; നവി മുംബൈയിൽ 1,160 ഹെക്ടർ സ്ഥലത്ത് പുതിയ വിമാനത്താവളം വരുന്നു; ടെർമിനലുകൾ താമരയുടെ മാതൃകയിൽ

കുതിച്ചുയർന്ന് വ്യോമയാന മേഖല; നവി മുംബൈയിൽ 1,160 ഹെക്ടർ സ്ഥലത്ത് പുതിയ വിമാനത്താവളം വരുന്നു; ടെർമിനലുകൾ താമരയുടെ മാതൃകയിൽ

സർക്കാർ ശ്രമിച്ചത് ശബരിമലയെ തകർക്കാൻ; മുൻ ഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ ഭക്തരുടെ വാദങ്ങൾ സാധൂകരിക്കുന്നത്; ജുഡീഷ്യൽ അന്വേഷണം അനിവാര്യമെന്നും കെ സുരേന്ദ്രൻ

സർക്കാർ ശ്രമിച്ചത് ശബരിമലയെ തകർക്കാൻ; മുൻ ഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ ഭക്തരുടെ വാദങ്ങൾ സാധൂകരിക്കുന്നത്; ജുഡീഷ്യൽ അന്വേഷണം അനിവാര്യമെന്നും കെ സുരേന്ദ്രൻ

‘എസ്എഫ്‌ഐ കുത്തഴിഞ്ഞു, കുത്തകയായിരുന്ന പല കലാലയങ്ങളും കൈവിട്ടുപോയി’; ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

വിമർശന കപ്പിലിലേറി എസ്എഫ്‌ഐ; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം; പ്രതിനിധികളോട് എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി എത്താൻ നിർദ്ദേശം

അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും; നാളെ വെല്ലൂരിൽ വൻ പൊതുയോഗം; തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യും

അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും; നാളെ വെല്ലൂരിൽ വൻ പൊതുയോഗം; തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യും

ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണം; സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾരാജ്; ഗവർണർക്ക് കത്തുനൽകി കോൺഗ്രസ്

ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണം; സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾരാജ്; ഗവർണർക്ക് കത്തുനൽകി കോൺഗ്രസ്

കൊച്ചി മെട്രോയുടെ ആറാം വാർഷികം; മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും; യാത്രക്കാർക്കായി നിരവധി ഓഫറുകളും ആഘോഷ പരിപാടികളും ഒരുങ്ങി

കൊച്ചി മെട്രോയുടെ ആറാം വാർഷികം; മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും; യാത്രക്കാർക്കായി നിരവധി ഓഫറുകളും ആഘോഷ പരിപാടികളും ഒരുങ്ങി

അമർനാഥ് യാത്രതുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഓരോ യാത്രികർക്കും RFID; ഒരുക്കങ്ങൾ അവലോകനം ചെയ്ത് അമിത് ഷാ

അമർനാഥ് യാത്രതുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഓരോ യാത്രികർക്കും RFID; ഒരുക്കങ്ങൾ അവലോകനം ചെയ്ത് അമിത് ഷാ

സ്വർണവിലയിൽ ഇന്നും ചാഞ്ചാട്ടം; ഒരു ദിവസത്തിന് ശേഷം ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു

സ്വർണവിലയിൽ ഇന്നും ചാഞ്ചാട്ടം; ഒരു ദിവസത്തിന് ശേഷം ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies