അത്തം മുതൽ പത്ത് ദിവസം ; പൂക്കളമൊരുക്കേണ്ടത് ഇങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

അത്തം മുതൽ പത്ത് ദിവസം ; പൂക്കളമൊരുക്കേണ്ടത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 08:00 am IST
FacebookTwitterWhatsAppTelegram

ചിങ്ങമാസത്തിലെ ഓണക്കാലം മുറ്റത്തെത്തിയിരിക്കുകയാണ്. അത്തം മുതൽ പത്ത് ദിവസം പൂക്കളമിട്ടാണ് തന്റെ പ്രജകളെ കാണുവാൻ വരുന്ന മഹാബലി തമ്പുരാനെ ഓരോ വീടും സ്വീകരിക്കുന്നത്. അത്തമെത്തിയാൽ രാവിലെ തന്നെ തൊടിയിലെ പൂക്കൾ പറിക്കുവാനും, പൂക്കളം ഒരുക്കുവാനും എല്ലാവർക്കും ഉത്സാഹമാണ്. ആഘോഷത്തിന്റേയും, സന്തോഷത്തിന്റേയും ഭാഗമായിട്ടാണ് പൂക്കളമൊരുക്കുന്നതെങ്കിലും, പൂക്കളമൊരുക്കുമ്പോൾ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ്ട്.

വീട്ടുമുറ്റത്ത് പൂത്തറയുണ്ടാക്കി ചാണകം മെഴുകിയാണ് പൂക്കളം പത്ത് ദിവസവും ഒരുക്കേണ്ടത്. ആദ്യത്തെ ദിവസമായ അത്തം നാളിൽ ഒരു നിര പൂവ് മാത്രമേ ഇടാൻ പാടുള്ളു. രണ്ടാം നാളിൽ രണ്ടിനം പൂവുകൾ, മൂന്നാം  നാളിൽ മൂന്നിനം പൂവുകൾ അങ്ങനെ ഓരോ ദിവസവും പൂക്കളത്തിന്റെ വലുപ്പം കൂടി വരും. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. ഉത്രാടം നാളിലാണ് ഏറ്റവും കൂടുതൽ പൂക്കൾ ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നത്.

ചെമ്പരത്തി, ചെത്തി, അരളി, മന്താരം, കൃഷ്ണകിരീടം, വാടാമല്ലി, തുളസി, മുക്കുറ്റി തുടങ്ങിയവയാണ് പൂക്കളത്തിന് ഉപയോഗിക്കുന്നത്. പൂക്കളമൊരുക്കുമ്പോൾ തുമ്പപ്പൂ നിർബന്ധമാണ്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്. ഉത്രാടദിവസം വൈകിട്ട് പൂക്കളത്തിലെ പൂവെല്ലാം മാറ്റി ചാണകം കൊണ്ട് പൂത്തറ മെഴുകി തുമ്പക്കുടം വെയ്‌ക്കും. എന്നിട്ട് തിരുവോണ നാളിൽ രാവിലെ നിലവിളക്ക് കത്തിച്ച് അരിമാവ് കൊണ്ട് കോലം വരയ്‌ക്കും. മണ്ണുകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കിയ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ വാഴയിലയിൽ പ്രതിഷ്ഠിക്കും. തിരുവോണ ദിവസം രാവിലെ നേദിച്ച പൂവട വീടിന്റെ നാല് ദിക്കിലും വെയ്‌ക്കും. ശേഷം ആർപ്പുവിളിക്കുന്നതോടുകൂടി ഓണത്തപ്പനെ വരവേൽക്കുകയാണ്. തുടർന്ന് അരിമാവ് കൊണ്ടുള്ള കോലം വീടിന്റെ പല ഭാഗത്തും വരയ്‌ക്കും. ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് ഇങ്ങനെ ചെയ്യന്നത്.

Tags: onamOnapookkalam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies