സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിന് സംഭവിച്ച പിഴവിന് നൽകേണ്ടി വന്നത് യൂറോപ്പോ ലീഗ് കിരീടം. ഇന്ന് രാവിലെ നടന്ന ഫൈനലിൽ സെവിയ്യ ഇന്റർ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മിലാന് തിരിച്ചടി ആയത് റൊമേലൂ ലുക്കാക്കു നേടിയ സെൽഫ് ഗോൾ ആയിരുന്നു.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ പെനാൽറ്റിയിലൂടെ ഗോൾ നേടി ഇന്റർ മത്സരത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. ലുക്കാക്കൂ ആയിരുന്നു ഗോൾ നേടിയത്. പിന്നീട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്ന സെവിയ്യ രണ്ടു ഗോൾ നേടി ലീഡ് സ്വന്തമാക്കി.
ലൂക്ക് ഡി യോംഗ് ആണ് ഈ രണ്ട് ഗോളുകളും നേടിയത്. മറുപടിയായി ഡിയാഗോ ഗോഡിൻ അപ്പോൾ തന്നെ ഗോൾ നേടിയെങ്കിലും 74-ാം മിനിറ്റൽ ലുക്കാക്കൂ നേടിയ സെൽഫ് ഗോളിലൂടെ ഇന്റർ മിലാന്റെ വിധി മാറി മറിയുകയായിരുന്നു.















