മധുരമൂറും 'പൈനാപ്പിള്‍ ഹട്ട്' ഉണ്ടാക്കിയാലോ.....?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

മധുരമൂറും ‘പൈനാപ്പിള്‍ ഹട്ട്’ ഉണ്ടാക്കിയാലോ…..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 12:39 pm IST
The FDA is expanding their warning about certain hand sanitizers made in Mexico due to the potentially toxic ingredient methanol.

The FDA is expanding their warning about certain hand sanitizers made in Mexico due to the potentially toxic ingredient methanol.

Facebook
Twitter
WhatsAppTelegram

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു പുതിയ വെറൈറ്റി പലഹാരമാണ് ‘പൈനാപ്പിള്‍ ഹട്ട്’. ബ്രഡില്‍ പൈനാപ്പിള്‍ ക്രഷ്, കപ്പലണ്ടി, തേന്‍, ഹങ് കേര്‍ഡ് ക്രീം  എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിഭവം ഫ്രീസറിൽ വച്ച് പുറത്തെടുക്കുന്നതോടെ കഴിക്കാൻ റെഡി ആകും.

സ്വാദിഷ്ഠമാര്‍ന്ന ഒരു മധുരപലഹാരമായ ‘പൈനാപ്പിള്‍ ഹട്ട്’ എപ്പോഴും ഉണ്ടാക്കുന്ന ഒരു വിഭവമല്ല. എന്നാല്‍, ഭക്ഷണ ശേഷം കഴിക്കാവുന്ന മികച്ച വിഭവങ്ങളില്‍ ഒന്നാണിത്. വെളുത്ത ബ്രഡ്, പൈനാപ്പിള്‍ ക്രഷ്, തേന്‍, നിലക്കടല, ഹങ് കേര്‍ഡ് എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകള്‍.

അടുക്കിവയ്‌ക്കുന്ന ബ്രഡ് പാളികള്‍ക്കിടയിലേയ്‌ക്ക് പൈനാപ്പിള്‍ സത്ത, പഞ്ചസാര പൊടിച്ചത്, ഹങ് കേര്‍ഡ് എന്നിവ ചേർത്തിളക്കിയ മിശ്രിതം കൂടി പുരട്ടും. സാധാരണയായി പൈനാപ്പിള്‍ ഹട്ട് തണുപ്പിച്ചാണ് വിളമ്പുക. ഒന്നു കടിച്ചാല്‍ ഓരോ പാളികളുടെയും സ്വാദ് പ്രത്യേകം തിരിച്ചറിയാന്‍ കഴിയും. ഓരോ പാളികളുടെയും രുചി വ്യത്യസ്തമാണെങ്കിലും ഇവ ഒരുമിച്ച് ചേരുമ്പോള്‍ അതിലും മികച്ച രുചിയാണ് അനുഭവപ്പെടുക. അതുകൊണ്ടൊക്കെയാണ് ഇതിനു ‘പൈനാപ്പിൾ ഹട്ട്’ എന്ന പേര് തന്നെ വരാൻ കാരണവും.

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പൈനാപ്പിള്‍ ഹട്ട് സാധാരണയായി പാര്‍ട്ടിക്കും മറ്റും തയ്യാറാക്കാവുന്ന മികച്ച വിഭവമാണ്. ഹങ് കേര്‍ഡ് ഉണ്ടാക്കുന്നതിന് മാത്രമാണ് അധിക സമയം ആവശ്യമായി വരുന്നത്. ഹങ് കേര്‍ഡ് ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നാല്‍ സമയം എടുക്കും. കുടുംബാംഗങ്ങളെ വിസ്മയിപ്പിക്കാനായി ഒരു പുതിയ വിഭവം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൈനാപ്പിള്‍ ഹട്ട് ഒന്ന് പരീക്ഷിച്ചു നോക്കുന്നത് നല്ലതാണ്….

ചേരുവകൾ

  • സാന്‍ഡ് വിച്ച് ബ്രഡ് 4 കഷ്ണം
  • പൈനാപ്പിള്‍ ക്രഷ് (കാല്‍ കപ്പ്)
  • തേന്‍ കാല്‍ കപ്പ്
  • വെണ്ണ കാല്‍ കപ്പ്
  • വറുത്ത കപ്പലണ്ടി( തൊലികളഞ്ഞത്) ഒരു കൈനിറയെ
  • പൈനാപ്പിള്‍ സത്ത 23 തുള്ളി
  • ഹങ് കേര്‍ഡ് 2 ടേബിള്‍സ്പൂണ്‍
  • പഞ്ചസാര പൊടിച്ചത് 4 ടേബിള്‍സ്പൂണ്‍
  • പൈനാപ്പിള്‍ കഷ്ണം അലങ്കാരത്തിന്

ഉണ്ടാക്കുന്ന വിധം

  • ബ്രഡ് കഷ്ണങ്ങളുടെ നാല് വശങ്ങളും കളഞ്ഞ് സമചതുരാകൃതിയിലാക്കുക.
  • ഒരു ബ്രഡ് കഷ്ണം എടുത്ത് പൈനാപ്പിള്‍ ക്രഷ് പുരട്ടുക
  • മറ്റൊരു ബ്രഡ് കഷ്ണം അതിന് മുകളില്‍ വയ്‌ക്കുക
  • അതില്‍ തേന്‍ പുരട്ടുക
  • അതിന് മുകളില്‍ മറ്റൊരു ബ്രഡ് കഷ്ണം വച്ച് വെണ്ണ പുരട്ടുക
  • ഒരു കൈ കപ്പലണ്ടി പൊടിച്ചെടുക്കുക
  • വെണ്ണ തേച്ച ബ്രഡില്‍ ഇതും കൂടി ചേര്‍ക്കുക
  • ബ്രഡില്‍ കപ്പലണ്ടി വിതറി സാവധാനം അമര്‍ത്തുക
  • മറ്റൊരു ബ്രഡ് കഷ്ണം വയ്‌ക്കുക.

{ ഇത്രയും ചെയ്ത ശേഷം കുറച്ചു സമയം അത് മാറ്റി വയ്‌ക്കുക }

  • ഹങ് കേര്‍ഡ് ഒരു പാത്രത്തില്‍ എടുക്കുക
  • പൈനാപ്പില്‍ സത്ത ചേര്‍ക്കുക
  • പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക
  • നന്നായി ഇളക്കുക

{ മുൻപ് മാറ്റിവച്ച ബ്രഡ് എടുക്കുക }

  • ബ്രഡ് അടുക്കിന്റെ മുകളിലും നാല് വശങ്ങളിലും ഹങ് കേര്‍ഡ് ഒഴിച്ച് മൂടുക.
  • പൈനാപ്പിള്‍ കഷ്ണം മുകളില്‍ വച്ച് അലങ്കരിക്കുക
  • 23 മണിക്കൂര്‍ ഇത് ഫ്രീസ് ചെയ്യുക
  • ഫ്രീസറില്‍ നിന്ന് എടുത്ത് 15 മിനുട്ട് വയ്‌ക്കുക
  • ശ്രദ്ധയോടെ ചെറുകഷ്ണങ്ങളാക്കുക

സ്വാദിഷ്ടമായ ‘പൈനാപ്പിൾ ഹട്ട്’ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു…….!

Tags: foodcookery
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies