സുഗന്ധവ്യഞ്ജനങ്ങളിൽ കേമൻ ഇഞ്ചി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സുഗന്ധവ്യഞ്ജനങ്ങളിൽ കേമൻ ഇഞ്ചി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 01:14 pm IST
FacebookTwitterWhatsAppTelegram

ഇഞ്ചിയില്ലാത്ത ഒരടുക്കള എവിടെയും കാണാൻ സാധിക്കില്ല കാരണം കറിക്കൂട്ടുകളിൽ പ്രധാനിയാണ് ഇഞ്ചി . ചൈനക്കാരനായ ഇഞ്ചിയെ പിന്നീട് ഭാരതത്തിലും , തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലും , ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും കൃഷി ചെയ്യാൻ ആരംഭിച്ചു .

ഭക്ഷണം പാകം ചെയ്യുന്നതിലും ആയുർവേദ ചികിത്സാരീതികളിലും വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇഞ്ചി . ആയുർവേദ കഷായങ്ങളിലെ മുഖ്യ ഘടകമാണ് ചുക്ക് അതായത് ഉണക്കിയ ഇഞ്ചി . “ചുക്കില്ലാത്ത കഷായമുണ്ടോ ?” എന്ന പഴംചൊല്ല് വരെ ഇതിനെ ആസ്പദം ആക്കി പറയാറുണ്ട് .

ചിങ്കി വേർ എന്ന ദ്രാവിഡ പദത്തിൽ നിന്നാണ് ഇഞ്ചി എന്ന പദം രൂപപ്പെട്ടത് . ഇംഗ്ലീഷിൽ പറയുന്ന ജിഞ്ചറും , സംസ്‌കൃതത്തിൽ ശൃംഗവേര എന്ന നാമവും , മറ്റു ഭാഷകളിൽ ഇഞ്ചിക്ക് പറയുന്ന പേരുകളും എല്ലാം തന്നെ ദ്രാവിഡ പദത്തിൽ നിന്നുടലെടുത്തതാണ് . മറ്റു രാജ്യങ്ങൾക്ക് ഭാരതവുമായുണ്ടായിരുന്ന വ്യാപാരബന്ധത്തെ ആണ് ഇത് സൂചിപ്പിക്കുന്നത് .

സുഗന്ധവ്യഞ്ജനങ്ങളിൽ ഏറ്റവും ആരോഗ്യപ്രദമായ ഒന്നാണ് ഇഞ്ചി . ദഹനത്തെ സഹായിക്കുന്നതിനും , പനി , ജലദോഷം തുടങ്ങിയ അസുഖങ്ങൾക്കും പരമ്പരാഗതമായി ഉപയോഗിച്ച് പോരുന്ന ഒരു ഔഷധമാണ് ഇഞ്ചി . ഇഞ്ചി പച്ചക്കോ , ഉണക്കിയോ , പൊടിയായോ , എണ്ണയായോ , ജ്യൂസ് രൂപത്തിലോ ഉപയോഗിക്കാറുണ്ട് . ജിഞ്ചറോൾ എന്ന ആന്റിഓക്സിഡന്റ് വസ്തു ഇഞ്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാലാണ് അവയ്‌ക്ക് പ്രത്യേക സുഗന്ധവും സ്വാദും ലഭിക്കുന്നത് .

ഇഞ്ചി കഴിക്കുന്നത് ഛർദ്ദി , ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന മനംപുരട്ടൽ , കപ്പലിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ഓക്കാനം , കീമോതെറാപ്പി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഓക്കാനം എന്നിവ ശമിപ്പിക്കാൻ സഹായിക്കും .

പേശിവേദനക്കും വ്യായാമം മൂലമുണ്ടാകുന്ന പേശിവേദനക്കും ഇഞ്ചി കഴിക്കുന്നത് ഉത്തമമാണ് . മനുഷ്യരിൽ സാധാരണയായി കണ്ടു വരുന്ന വാതത്തിനു ഇഞ്ചി നല്ലൊരു ഔഷധമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . പ്രമേഹ രോഗികളിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദ്രോഗം ഉണ്ടാകാനുള്ള പല കാരണങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഇഞ്ചിക്ക് സാധിക്കും .

മലബന്ധം പോലുള്ള അസുഖങ്ങൾ വരാതെ നോക്കാൻ ഇഞ്ചിക്ക് കഴിയുന്നതിനാൽ ദഹനക്കേടും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാനും സാധിക്കും . ആർത്തവം തുടങ്ങുമ്പോൾ തന്നെ ഇഞ്ചി കഴിച്ചാൽ ആർത്തവ വേദനക്ക് പരിഹാരം ഉണ്ടാവും . മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇഞ്ചി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ അടിഞ്ഞു കൂടുന്നത് ഗണ്യമായി കുറക്കാൻ സഹായിക്കും എന്നാണ് .

ഇഞ്ചി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും . അണുനശീകരണ സ്വഭാവം ഇഞ്ചിക്കുള്ളതിനാൽ അണുബാധ ഉണ്ടാകാതിരിക്കാനുള്ള നല്ലൊരു മരുന്ന് കൂടിയാണ് ഇഞ്ചി . ഇഞ്ചി കഴിക്കുന്നത് മൂലം വായ്‌ക്കകത്തു ഉണ്ടാകുന്ന പുണ്ണ് , മോണപഴുപ്പ് തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ സഹായിക്കും .

ഇത്രയധികം ഗുണങ്ങൾ ഉള്ള ഇഞ്ചി നിസ്സാരക്കാരനല്ല എന്നുള്ളത് നിഷ്പ്രയാസം പറയാൻ സാധിക്കും .

Tags: Ginger
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies