മൗറീഷ്യസ്: പവിഴപ്പുറ്റിലിടിച്ച് തകര്‍ന്ന എണ്ണ കപ്പലിലെ ചോര്‍ച്ചയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പല്‍ മൗറീഷ്യസിലെത്തി. ഇന്ത്യയുടെ കോസ്റ്റ്ഗാര്‍ഡും മറ്റ് സാങ്കേതിക വിദഗ്ധരും രണ്ടാഴ്ചയായി മൗറീഷ്യസില്‍ നടത്തിക്കൊണ്ടി രിക്കുന്ന എണ്ണ മാറ്റല്‍ പരിശ്രമങ്ങള്‍ക്ക് സഹായമായാണ് ഇന്ത്യ കപ്പല്‍ അയച്ചത്. കടലിലെ ജലശുദ്ധീകരണം നടത്താന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ച കപ്പലാണ് നീര്രക്ഷ കെന്ന് നാവികസേന അറിയിച്ചു.
എണ്ണകപ്പലിലെ ജീവനക്കാര്‍ക്ക് ആവശ്യത്തിനുള്ള വൈദ്യസഹായം ഉള്‍പ്പടെ നല്‍കാനുള്ള സംവിധാനവും ഇന്ത്യന്‍ നാവികസേന മൗറീഷ്യസില്‍ എത്തിച്ചതായും നാവികസേനാ വക്താവ് അറിയിച്ചു. വാകാഷിയോ എന്ന എണ്ണകപ്പല്‍ തിട്ടയിലിടിച്ച് രണ്ടായി പിളർന്നാണ് എണ്ണ ചോര്‍ന്നത്. ലോകത്തിലെ തന്നെ അത്യപൂര്‍വ്വങ്ങളായ പവിഴപ്പുറ്റുകള്‍ നിറഞ്ഞ മൗറിഷ്യസ് തീരത്ത് 1000 ടണ്‍ എണ്ണയാണ് കടലില്‍ പരന്നത്.
Comments