അസന്‍സിയോണ്‍: വ്യാജപാസ്‌പോര്‍ട്ടുമായി യാത്രചെയ്തതിന്റെ പേരില്‍ പിടിയിലായ മുന്‍ അന്താരാഷ്‌ട്ര ഫുട്‌ബോളര്‍ റൊണാള്‍ഡീന്യോ മോചിതനായി.പാരാഗ്വയിലെ വീട്ടുതടങ്കലില്‍ നിന്നാണ് അധികൃതര്‍ ബ്രസീലിയന്‍ താരത്തെ പോകാന്‍ അനുവദിച്ചത്. റൊണാള്‍ഡീ ന്യോയും സഹോദരനും ഒരുമിച്ചാണ് പിടിയിലായത്. ഇരുവരും രണ്ടു ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക് തുല്യമായ തുക കെട്ടിവെച്ചതിനെ തുടര്‍ന്നാണ് മോചിപ്പിച്ചത്.
പാരാഗ്വയില്‍ പിടിക്കപ്പെട്ട റൊണാള്‍ഡീന്വോയെ ആദ്യ ഒരു മാസം ജയിലിലാണ് താമസിപ്പിച്ചത്. തുടര്‍ന്നാണ് ഇരുവരേയും വീട്ടു തടങ്കല്‍ സംവിധാനത്തില്‍ ഹോട്ടലിലേയ്‌ക്ക് മാറ്റിയത്. പരാഗ്വയുടെ തലസ്ഥാനമായ അസന്‍സിയോണിലാണ് താരത്തെ ഹോട്ടലില്‍ പോലീസ് കസ്റ്റഡിയിലാക്കിയത്. വിട്ടയയ്‌ക്കപ്പെട്ടതിനാല്‍ ഏതു രാജ്യത്തും യാത്രചെയ്യാമെന്നും പാരാഗ്വേ ഭരണകൂടം അറിയിച്ചു.















