മനുഷ്യമുഖമുള്ള ഗണേശ ഭഗവാന്റെ ലോകത്തിലെ ഏക ക്ഷേത്രം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

മനുഷ്യമുഖമുള്ള ഗണേശ ഭഗവാന്റെ ലോകത്തിലെ ഏക ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:19 pm IST
FacebookTwitterWhatsAppTelegram

ഗണേശ ഭഗവാനെ മനസ്സിൽ ആരാധിക്കുമ്പോൾ തന്നെ തുമ്പികൈയിൽ ലഡ്ഡുമായിരിക്കുന്ന ഗജമുഖമുള്ള രൂപമാണ് ഓടിയെത്തുക . ലോകത്തിലെ പ്രസിദ്ധമായ ഗണേശ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ ഗജമുഖമുള്ള ഭഗവാനാണ് പ്രതിഷ്ഠ. മറ്റൊരു രൂപത്തിൽ ഗണേശ ഭഗവാനെ ചിന്തിക്കുക കൂടി അസാധ്യമാണ് . എന്നാൽ മനുഷ്യമുഖമുള്ള ഗണേശ ഭഗവാന്റെ ലോകത്തിലെ ഏക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നമ്മുടെ ഭാരതത്തിൽ തന്നെയാണ് .

ശിവ ഭഗവാന്റെയും പാർവതി ദേവിയുടെ പുത്രനും , സുബ്രഹ്മണ്യ സ്വാമിയുടെ സഹോദരനുമാണ് ഗണേശ ഭഗവാൻ എന്നുള്ളത് ഏവർക്കും അറിയാവുന്ന ഒന്നാണ് . പാർവതി ദേവി തന്റെ ശരീരത്തിൽ പൂശിയിരുന്ന മഞ്ഞളിൽ നിന്ന് രൂപം ഉണ്ടാക്കി അതിൽ ജീവൻ പകർന്നാണ് ഗണേശ ഭഗവാന്റെ ഉത്ഭവം എന്നും ഐതിഹ്യമുണ്ട്.

ഒരിക്കൽ പാർവതി ദേവി സ്നാനം കഴിക്കാൻ പോകുന്ന നേരം തന്റെ അറക്ക് കാവൽ നിൽക്കുവാൻ നന്ദിയെ കാണാഞ്ഞതിനാലാണ് ഗണേശനെ ദേവി സൃഷ്ടിച്ചത് . തന്റെ സ്നാനം കഴിയുന്നതുവരെ അറക്ക് കാവൽ നിൽക്കണം എന്നും ആര് വന്നാലും അകത്തേക്ക് പ്രവേശിപ്പിക്കരുത് എന്ന് ഉത്തരവും നൽകി .

അമ്മയുടെ കല്പനാർത്ഥം ഗണേശൻ അറക്ക് കാവൽ നിൽക്കുവാൻ ആരംഭിച്ചു . പാർവതി ദേവി ഗണേശനെ സൃഷ്ടിച്ചതറിയാതെയാണ് ശിവ ഭഗവാന്റെ ആഗമനം . ശിവ ഭഗവാൻ ആരെന്ന് ഗണേശനും അറിവില്ല. അതിനാൽ തന്നെ ശിവ ഭഗവാൻ എത്ര പറഞ്ഞിട്ടും ഗണേശൻ അദ്ദേഹത്തെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഒടുവിൽ അതെത്തിച്ചേർന്നത് ശിവ ഭഗവാന്റെ കയ്യാൽ ഗണേശന്റെ അന്ത്യത്തിലായിരുന്നു .

സ്നാനം കഴിഞ്ഞു പുറത്തെത്തിയ പാർവതി ദേവി കണ്ടെത് മരിച്ചു കിടക്കുന്ന ഗണേശനെയാണ് . തന്റെ പുത്രനെ വധിച്ച ശിവഭഗവാനോട്‌ അവനു ജീവൻ തിരികെ നല്കാൻ ആവശ്യപ്പെട്ടു. സംഹാരരൂപത്തിൽ ഭാവം മാറിയ പാർവതി ദേവിയെ ശാന്തമാക്കാനായി ഗണേശന് ജീവൻ നൽകാമെന്ന് ശിവ ഭഗവാൻ സമ്മതിച്ചു . തന്റെ അനുചരന്മാരോട് വടക്ക് ദിശയിലേക്ക് പോകുവാനും , അവിടെ വടക്കു ദിശയിലേക്ക് തല വെച്ചുറങ്ങുന്ന ആദ്യ മൃഗത്തിന്റെ ശിരസ്സ് വിച്ഛേദിച്ചു കൊണ്ട് വരുവാനും ശിവ ഭഗവാൻ ആജ്ഞാപിച്ചു . അനുചരന്മാർ ആദ്യം കണ്ടത് വടക്കു ദിശയിലേക്കു തല വെച്ചുറങ്ങുന്ന ഗജത്തെയാണ് ആണ് . അതിന്റെ ശിരസ്സ് ഛേദിച്ചു കൊണ്ട് വരികയും , ശിവ ഭഗവാൻ ഗണേശന്റെ ഛേദിച്ച തലയ്‌ക്കു പകരമായി ഗജത്തിന്റെ ശിരസ്സ് വെക്കുകയും ജീവൻ പകർന്നു നൽകുകയും ചെയ്തു . ഈ പറഞ്ഞ ഐതിഹ്യം വളരെ സുപരിചിതമാണ് എങ്കിലും ഗജത്തിന്റെ ശിരസ്സിന് മുൻപ് മനുഷ്യ ശിരസ്സുണ്ടായിരുന്ന ഗണേശ ഭഗവാന്റെ ക്ഷേത്രത്തെ കുറിച്ച് പറയുമ്പോൾ ഈ ഐതിഹ്യം ഇവിടെ പ്രസക്തമാണ് .

മായവാരം തിരുവാരൂർ റോഡിലെ കൂത്താനൂരിനടുത്തുള്ള തമിഴ്‌നാട്ടിലെ തിലതർപണപുരിയിലെ മുക്തേശ്വര ക്ഷേത്രത്തിലാണ് ആദി വിനായഗർ ക്ഷേത്രം. നര മുഖ പിള്ളയാർ എന്നും ഈ ക്ഷേത്രത്തിന് പേരുണ്ട് . ഗണേശന്റെ പുരാതന രൂപമായ മനുഷ്യ മുഖമുള്ള ഈ ക്ഷേത്രത്തിൽ പ്രധാനമായും പിതൃ തർപ്പണത്തിനാണ് പ്രാധാന്യം .

തിലതർപണപുരി എന്ന വാക്കിന് അർത്ഥം തന്നെ പിതൃ തർപ്പണം എന്നാണ് . പിതൃക്കൾക്ക് തർപ്പണം ചെയ്യുന്ന ഏഴ് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണിത് . കാശി , രാമേശ്വരം , ശ്രീവഞ്ചിയം , തിരുവേങ്കാട് , ഗയ , ത്രിവേണി സംഗമം എന്നിവയാണ് മറ്റ് സ്ഥലങ്ങൾ . പ്രധാന ക്ഷേത്രത്തിന്റെ പുറത്തായിട്ടാണ് നര മുഖ വിനായകരുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

Tags: TemplesTemples in India
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies