ബെയ്ജിംഗ്: ടിക് ടോക്ക് സിഇഒ കെവിന് മേയര്‍ രാജിവെച്ചു. ടിക് ടോക്ക് കമ്പനി ജനറല്‍ മാനേജര്‍ വനേസാ പപ്പാസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി താത്ക്കാലികമായി സ്ഥാനമേറ്റെടുക്കും.
ദേശീയ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി അമേരിക്കയില്‍ ടിക് ടോക്ക് നിരോധിച്ചു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവിനെതിരെ ടിക് ടോക്ക് നിയമനടപടി തേടിയതിന് പിന്നാലെയാണ് കെവിന് മേയര്‍ രാജിവെച്ചത്. കുറച്ച് ആഴ്ച്ചകളായി രാഷ്ട്രീയ പരിസ്ഥിതിയില്‍ ഏറെ മാറ്റം വന്നിട്ടുണ്ടെന്ന് രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ഏകീകൃത ചട്ടക്കൂടിനാവശ്യമായ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുകയായിരുന്നു ഏറ്റെടുത്ത പദവിയുടെ ഉത്തരവാദിത്വം. അത് പൂര്‍ണമായും നിറവേറ്റി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ അവസ്ഥയ്ക്ക് പെട്ടെന്ന് ഒരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയില്‍ നിന്നും വിരമിക്കുന്ന കാര്യം ഏറെ വിഷമത്തോടെ അറിയിക്കുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
Comments