ഓണസദ്യയുടെ രുചിയോളം വരുമോ വേറെന്തും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഓണസദ്യയുടെ രുചിയോളം വരുമോ വേറെന്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 09:11 pm IST
FacebookTwitterWhatsAppTelegram

വിഭവസമൃദ്ധമായ ഓണസദ്യയില്ലാതെ മലയാളികൾക്ക് ഓണാഘോഷം പൂർണമാവില്ല. ചിങ്ങമാസത്തിലെ തിരുവോണ നാളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചുചേർന്നു സദ്യ കഴിക്കുന്ന രംഗം എവിടെപ്പോയാലും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വറുത്തുപ്പേരി മുതൽ പായസം വരെ ഇലയിൽ വിളമ്പി, താമശ പറഞ്ഞു, സ്വാദോട് കൂടി ഓണസദ്യ കഴിക്കുമ്പോൾ സംതൃപ്‌തി നിറയുന്നത് വയറ് മാത്രമല്ല മനസും കൂടിയാണ്. ഈ വർഷം കൊറോണ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഓണസദ്യ ഒരുക്കാതിരിക്കാൻ മലയാളികൾക്ക് ആവില്ല.

കുത്തരിച്ചോറ്, പഴം, പപ്പടം, ഉപ്പേരി, നെയ്യ്, പരിപ്പ്, അച്ചാറുകൾ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, സാമ്പാർ , ഓലൻ, കാളൻ, കൂട്ടുകറി, രസം, മോര്, പായസം എന്നിങ്ങനെ നീണ്ടുകിടക്കുകയാണ് ഓണസദ്യയിലെ വിഭവങ്ങൾ. ഓണസദ്യ തയാറാക്കുന്നതിനും അത് വിളമ്പുന്നതിനും ചില പ്രത്യേക രീതികളുണ്ട്. സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടാണ് പൊതുവെ ഓണസദ്യ തയാറാക്കാറുള്ളത്. നിലത്ത് പായ വിരിച്ച് ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ ഉണ്ണുക.

തൂശനിലയുടെ ഇടതുവശത്തായിട്ട് പപ്പടം വെയ്‌ക്കും, അതിന്റെ വലതുവശത്ത് ഉപ്പും, ഇടതുവശത്ത് കായവറുത്തതും ശർക്കരവരട്ടിയും, മുകളിലായി പഴവും വെയ്‌ക്കും. ഇലയുടെ ഇടതുഭാഗത്തായിട്ട് തന്നെ മൂന്ന് കൂട്ടം ഉപ്പിലിട്ടതും (അച്ചാർ) വിളമ്പും. പിന്നീടങ്ങോട്ട് ഓലൻ, പച്ചടി, കിച്ചടി, അവിയൽ തുടങ്ങിയ വിഭവങ്ങൾ വിളമ്പും. കറികൾ വിളമ്പിയതിനൊടുവിലാണ് ഇലയുടെ നടുവിലായി ചോറ് വിളമ്പുന്നത്. ഏറ്റവും അവസാനമാണ് പായസം വിളമ്പുക. അടപ്രഥമൻ,പരിപ്പ് തുടങ്ങിയവയാണ് ഓണത്തിന്റെ പ്രധാന പായസങ്ങൾ.

ഓണസദ്യയിൽ ഓരോ വിഭവത്തിനും അതിന്റേതായ പ്രധാന്യം ഉണ്ട്. അതുപോലെ ഓണസദ്യയിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യം ഓരോ വ്യക്തിയുടേയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിനുകളുടേയും, മിനറലുകളുടേയും ഒരു കലവറയാണ് ഓണസദ്യാവിഭവങ്ങൾ. സദ്യയിലെ പലതരത്തിലുള്ള പച്ചക്കറികൾ ശരീരത്തിന് വളരെ നല്ലതാണ്. കൊറോണ മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്കെല്ലാം നിയന്ത്രണം ഉണ്ടെങ്കിലും, ഓണസദ്യയിൽ മലയാളികൾ ഒരിക്കലും നിയന്ത്രണം കാണിക്കില്ല.

Tags: onamonasadya
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies