ഇനി കാറിൽ പറക്കാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി കാറിൽ പറക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2020, 04:28 pm IST
FacebookTwitterWhatsAppTelegram

റോഡുകളിലൂടെയല്ല, ഇനി കാർ ആകാശത്തിലൂടെ പോകും. സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോൾ കാറുകളും മാറിയല്ലേ പറ്റൂ. ലോകത്തുടനീളം ഫ്ലൈയിംഗ് കാറുകൾ എന്ന ആശയം യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് മിക്കവരും. ഈ പരിശ്രമങ്ങളിലെ ഒരു പ്രധാന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ജാപ്പനീസ് കമ്പനിയുടേതാണ് പുതിയ റിപ്പോർട്ട്. വാഹനത്തിനുള്ളിൽ ഒരാളെ ഇരുത്തികൊണ്ട് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുന്ന കാർ ആണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. ജപ്പാനിലെ സ്കൈഡ്രൈവ് എന്ന കമ്പനിയാണ് വിജയകരമായി പരീക്ഷണയോട്ടം നടത്തിയത്.

വല കെട്ടിയ സ്ഥലത്ത് കുറച്ച് അടി മുകളിലായി പ്രോപ്പല്ലറുകളുള്ള ഒരു മെലിഞ്ഞ മോട്ടോർ സൈക്കിൾ പോലെ കാണപ്പെടുന്ന ഒരു കോൺട്രാപ്ഷൻ പറന്നതായുള്ള വീഡിയോ ആണ് അവർ പങ്കുവെച്ചിരിക്കുന്നത്. 2023ഓടെ ഫ്ലൈയിംഗ് കാർ എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്നാണ് പരിശ്രമത്തിന് നേതൃത്വം നൽകുന്ന ടോമോഹിരോ ഫുകുസാവ പറയുന്നത്. അതേ സമയം ഇത് സുരക്ഷിതാക്കുന്നത് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

 

ഫ്ലൈയിംഗ് കാർ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ശ്രമങ്ങൾ ലോകത്ത് പലയിടങ്ങളിലായി നടക്കുന്നുണ്ടെങ്കിലും അതിൽ വളരെ കുറച്ചെണ്ണത്തിന് മാത്രമാണ് ഒരു വ്യക്തിയുമായി പറന്നുയരാൻ സാധിച്ചതെന്നും ടോമോഹിരോ ഫുകുസാവ പറഞ്ഞു.

5 മുതൽ 10 മിനിറ്റ് വരെയാണ് വാഹനത്തിന് ഇത് വരെ പറക്കാൻ സാധിച്ചിട്ടുള്ളത്. ഇത് 30 മിനിറ്റ് ആക്കാൻ സാധിക്കുന്നതിലൂടെ നിരവധി രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് സാധ്യതകൾ ഏറുമെന്നും അദ്ദേഹം പറയുന്നു.

ഇതേ സമയം ബാറ്ററിയുടെ വലുപ്പം, എയർ ട്രാഫിക് നിയന്ത്രണം, മറ്റ് ഇൻഫ്രാസ്ട്രക്ചർ പ്രശ്നങ്ങൾ എന്നിവയാണ് ഫ്ലൈയിംഗ് കാർ നേരിടുന്ന വെല്ലുവിളികൾ.

വിമാനങ്ങളെയും ഹെലികോപ്പ്റ്ററുകളെയും അപേക്ഷിച്ച് ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് / ലാൻഡിംഗ്, പോയിന്റ് ടു പോയിന്റ് വ്യക്തിഗത യാത്ര എന്നിവയുടെ പ്രയോജനം ഉറപ്പുവരുത്താൻ സാധിക്കും.

വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടർ കോർപ്പറേഷൻ, ഇലക്ട്രോണിക് കമ്പനിയായ പാനസോണിക് കോർപ്പറേഷൻ, വീഡിയോ ഗെയിം ഡെവലപ്പർ ബന്ദായി നാംകോ എന്നീ ജാപ്പനീസ് കമ്പനികളാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്. 2012ൽ കാർട്ടിവേറ്റർ എന്ന സന്നദ്ധപദ്ധതിയായാണ് സ്കൈഡ്രൈവ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ഫ്ലൈയിംഗ് കാർ വില 10 മില്യൺ ഡോളർ വരുമെങ്കിൽ അത് വാങ്ങാൻ ആരും തയ്യാറാകില്ല എന്നും ഇടയ്‌ക്കിടെ താഴെ വീഴുമെങ്കിൽ ഫ്ലൈയിംഗ് കാർ വാങ്ങാൻ ആരും മുന്നോട്ട് വരികയില്ലായെന്നുമാണ് കാർനെഗീ മെലോൺ സർവകലാശാലയിലെ റോബോട്ടിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ സഞ്ജീവ് സിങ് പറയുന്നത്. ഒരു ടെലിഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

Tags: japanese
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies