ഇന്ത്യയിലെ ഏറ്റവും അധികം പുസ്തകങ്ങൾ വിൽക്കപ്പെടുന്ന എഴുത്തുകാരിയായ പ്രീതി ഷേണായിയുടെ : വേക് അപ്പ് ലൈഫ് ഈസ് കോളിങ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇന്ത്യയിലെ ഏറ്റവും അധികം പുസ്തകങ്ങൾ വിൽക്കപ്പെടുന്ന എഴുത്തുകാരിയായ പ്രീതി ഷേണായിയുടെ : വേക് അപ്പ് ലൈഫ് ഈസ് കോളിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 03:19 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിൽക്കപ്പെടുന്ന ഇന്ത്യയിലെ അഞ്ച് പ്രമുഖ എഴുത്തുകാരിൽ ഒരാളാണ് പ്രീതി ഷേണായ് . ആളുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വ്യകതികളിൽ ഒരാളായി ഫോർബ്സ് ഇന്ത്യയുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള എഴുത്തുകാരി കൂടിയായ പ്രീതി ഷേണായ് ഇതുവരെ പത്തു പുസ്തകങ്ങളോളം എഴുതിയിട്ടുണ്ട് . അവയിൽ പല കൃതികളും വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുമുണ്ട് .

സാഹിത്യത്തിനുള്ള അവരുടെ സംഭാവനകളെ ആദരിച്ചു കൊണ്ട് 2017 ൽ “ഇന്ത്യൻ ഓഫ് ദി ഇയർ ” എന്ന ബ്രാൻഡ് അക്കാദമി പുരസ്‌കാരം നൽകിയിട്ടുണ്ട് . ഛായാചിത്ര രചനയിലും പ്രാവീണ്യം നേടിയിട്ടുള്ള പ്രീതി പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട് .

പ്രീതി ഷേണായിയുടെ പുസ്തകങ്ങൾ എല്ലാം തന്നെ വിപണിയിൽ വൻ തോതിൽ വിറ്റു പോകുന്നവയാണ് . ലളിതമായ ഭാഷയിലൂടെ വായനക്കാരെ നിർത്താതെ വായിപ്പിക്കാൻ പ്രീതിയുടെ എഴുത്തുകൾക്ക് കഴിയാറുണ്ട് . പ്രീതിയുടെ ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നായ “ലൈഫ് ഈസ് വാട്ട് യു മേക്ക് ഇറ്റ് ” എന്നതിന്റെ തുടർച്ചയായിട്ടാണ് “വേക്ക് അപ്പ് ലൈഫ് ഈസ് കോളിങ് ” എന്ന പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത് .

ചുറുചുറുക്കും , കഴിവുകളും , ഒരുപാട് സ്വപ്നങ്ങളും ഉള്ള “അങ്കിത ” എന്ന് പേര് നൽകിയിരിക്കുന്ന പെൺകുട്ടിയാണ് ഈ രണ്ട് പുസ്തകങ്ങളിലെയും കേന്ദ്ര കഥാപാത്രം . ആദ്യ പുസ്തകമായ “ലൈഫ് ഈസ് വാട്ട് യു മേക്ക് ഇറ്റ് ” എന്നതിൽ ബിരുദ വിദ്യാഭ്യാസത്തിനായി കേരളത്തിലെ പ്രശസ്ത വിമൻസ് കോളേജിൽ ചേരുന്ന അങ്കിത , അവരുടെ ബാച്ചിലെ ഏറ്റവും മികച്ച വിദ്യാർത്ഥിനിയായിരുന്നു .

കാര്യങ്ങൾ ഓർത്തു വെക്കാനും , കൃത്യമായ തയ്യാറെടുപ്പുകളോടെ ഏല്പിക്കുന്ന ജോലികൾ ചെയ്യാനും , അതിലുപരി പഠനത്തിലും മികവ് പുലർത്തിയിരുന്ന അങ്കിത ഒരു യുവജനോത്സവ വേദിയിൽ വെച്ചാണ് മറ്റൊരു കോളേജിലെ  അഭിയെ കണ്ടു മുട്ടുന്നത് . സ്കൂൾ വിദ്യാഭ്യാസകാലത്ത് അങ്കിത, വൈഭവ് എന്ന പയ്യനുമായി ഇഷ്ടത്തിൽ ആയിരുന്നുവെങ്കിലും , തുടർ വിദ്യാഭ്യാസത്തിനായി രണ്ടു പേരും ഓരോ വഴിക്ക് പിരിയുകയും അവരുടെ സൗഹൃദം എഴുത്തുകളിൽ മാത്രമായി ഒതുങ്ങുകയും ചെയ്ത സമയത്താണ് അഭിയുമായി അവൾ പരിചയപ്പെടുന്നത് .

അങ്കിതയെ അഗാധമായി പ്രണയിച്ചിരുന്ന അഭിക്ക് അവൾ ബിരുദാനന്തര ബിരുദം ചെയ്യാനായി മുംബൈയിലേക്ക്‌ ചേക്കേറാൻ തീരുമാനിച്ചത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . അങ്കിത തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ അഭി ആത്മഹത്യ ചെയ്യുകയും , അതവളെ കൊണ്ടെത്തിച്ചത് അഗാധമായ മാനസിക വിഭ്രാന്തിയിലേക്കുമായിരുന്നു . പ്രതീക്ഷയോടെ മുംബൈയിൽ എത്തിയ അങ്കിത , പുതിയ കോളേജിലും തന്റെ മികവ് തെളിയിച്ചു കൊണ്ടേയിരുന്നു . എന്നാൽ അവൾ പോലും അറിയാതെ അവൾ ഒരു മാനസിക രോഗിയായി മാറികൊണ്ടിരിക്കുകയായിരുന്നു . ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാൻ ആവാതെ രണ്ടു തവണ ആത്മഹത്യക്കു ശ്രമിച്ച അവൾ ഒടുവിൽ എത്തി ചേരുന്നത് ഭ്രാന്താശുപത്രിയിൽ ആണ് . ആദ്യത്തെ പുസ്തകം അവസാനിക്കുന്നത് അങ്കിത മാനസിക രോഗത്തിൽ നിന്ന് മുക്തയായി പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നതോടെയാണ് .

ഇതിന്റെ തുടർച്ചയെന്നോണം ആണ് രണ്ടാമത്തെ പുസ്തകമായ “വേക്ക് അപ്പ് ലൈഫ് ഈസ് കോളിങ് ” എഴുതിയിരിക്കുന്നത് . രോഗത്തിൽ നിന്ന് മോചനം നേടിയ അങ്കിത പുതിയ ഒരു കോഴ്സിന് ചേരുകയും , പാറുൾ , ജാനകി എന്ന പുതിയ രണ്ടു സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കടന്ന് വരികയും ചെയ്യുന്നു . എല്ലാ രീതിയിലും ഉന്മേഷവതിയായി കണ്ടിരുന്ന അങ്കിതക്ക് ഇപ്പോഴും താൻ ഒരു മാനസികരോഗി ആയിരുന്നു എന്ന ചിന്ത ഭയാനകമായി തോന്നിയിരുന്നു . ആരോടും വെളിപ്പെടുത്താതെ സ്വയം കൊണ്ട് നടന്നിരുന്ന ആ ഭയം അവൾ പലപ്പോഴും ഇറക്കി വെച്ചിരുന്നത് തന്റെ കുറിപ്പുകളിലൂടെയാണ് . ഇതിനിടക്ക് കുറെകാലങ്ങൾക്ക് ശേഷം വൈഭവ് അവളുടെ ജീവിതത്തിലേക്ക് കടന്നു വരികയും അതിൽ അവൾ അസ്വസ്ഥ ആവുകയും ചെയ്യുന്നു . എന്നിരുന്നാലും ഒരിക്കലും അത് അവളുടെ മാതാപിതാക്കളെയോ വൈഭവിനെയോ അറിയിച്ചിരുന്നില്ല .

ആ സമയത്ത് കോളേജിൽ നടക്കാൻ പോകുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും അങ്കിത അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു . മത്സരത്തിൽ ഫൈനലിൽ വരെയെത്തിയ അങ്കിത സ്റ്റേജിൽ വെച്ച് , തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്ന ജോസഫ് എന്ന വ്യക്തിയെ കാണുകയും , സ്റ്റേജിൽ വെച്ച് മാനസിക വിഭ്രാന്തിയുണ്ടായ അങ്കിത  മത്സരത്തിൽ തോറ്റു പോകുകയും ചെയ്തു .

ഇത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു . ഒരിക്കൽ വൈഭവിനോട് അഭിയെ കുറിച്ച് പറഞ്ഞ അങ്കിതക്കു വൈഭവിൽ നിന്ന് നേരിടേണ്ടി വന്നത് വേദനിപ്പിക്കുന്ന പ്രതികരണമായിരുന്നു. ജോസഫിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അവനിൽ നിന്നും കിട്ടിയത് അവൾക്കു വേദന മാത്രം. മാനസിക സംഘർഷത്തിന്റെ അഗാധങ്ങളിലേക്ക് വീണു പോയ അവൾക്കു താങ്ങായത് , അവളുടെ കോളേജിലെ പ്രൊഫസർ ആയിരുന്നു .

അവർ അവൾക്കു നൽകിയ മാർഗ നിർദേശങ്ങൾ , മനസ്സിനെ എങ്ങിനെ കടിഞ്ഞാൺ ഇടണം എന്നുള്ളതിന്റെ രീതികൾ പറഞ്ഞു കൊടുത്തത് , കൂട്ടത്തിൽ നല്ലൊരു സൗഹൃദത്തിന്റെ തണൽ അവരിൽ നിന്ന് കിട്ടിയത് ഇതെല്ലം അവൾക്കു നൽകിയത് പുതിയ ഒരു ജീവിതമായിരുന്നു .

പ്രീതി ഷേണായ് ഈ രണ്ടു പുസ്തകങ്ങളിലൂടെയും വരച്ചു കാണിക്കുന്നത് നമ്മൾ ജീവിതത്തിൽ ചിലപ്പോഴെങ്കിലും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയാണ് . പലപ്പോഴും നാം ആഗ്രഹിക്കുന്നത് നല്ലൊരു സൗഹൃദം ആവാം, ഒരു തലോടൽ ആവാം , കൂടെയുണ്ട് എന്നൊരു ആശ്വാസ വാക്കാവാം .എന്നാൽ അത് ലഭിക്കാതെ വരുമ്പോൾ നിസ്സഹായാവസ്ഥയുടെ കൊടുമുടിയിൽ എത്തുകയും ജീവിതം അവസാനിപ്പിക്കണം എന്ന ചിന്ത വരെ നമ്മളിൽ ഉണ്ടാവുന്നു. ഈ പുസ്തകങ്ങളുടെ ഓരോ വരിയിലും നമ്മൾ നമ്മളെ തന്നെ കാണുന്നത് പോലെ തോന്നും . അത്രക്ക് ജീവനുണ്ട് സരളമായി അവതരിപ്പിച്ചിരിക്കുന്ന വാക്കുകൾക്ക് .

ജീവിതത്തിലെ സംഘർഷങ്ങളെ തരണം ചെയ്യാനും , തളർന്നു വീഴുന്നിടത്തു നിന്ന് ഉയർത്തെഴുനേൽക്കാൻ ഉള്ള പ്രചോദനവും , ആവശ്യകതയും എല്ലാം ഈ പുസ്തക താളുകളിൽ നിറഞ്ഞു നിൽക്കുന്നു .

വേക്ക് അപ്പ് ലൈഫ് ഈസ് കോളിങ് .

ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies