പ്രണയനൈരാശ്യത്തെ മറികടക്കാൻ ജീവിതത്തെ സ്നേഹിക്കുക
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

പ്രണയനൈരാശ്യത്തെ മറികടക്കാൻ ജീവിതത്തെ സ്നേഹിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 09:23 pm IST
Facebook
Twitter
WhatsAppTelegram

പ്രണയവും പ്രണയത്തകര്‍ച്ചയും ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്താവര്‍ ചുരുക്കം. ഇവ നല്‍കുന്ന അനുഭവങ്ങള്‍ പലര്‍ക്കും പലതരത്തിലാകും. ചിലര്‍ക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുമ്പോള്‍ ചിലര്‍ക്ക് ഇത് തീരാനോവാകും. ഇത് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാം. പലരുടെയും ജീവിതത്തിന്റെ താളങ്ങളും തെറ്റാം. എന്നാല്‍ ഈ ദുഷ്‌കരമായ ഘട്ടത്തെ അതിജീവിക്കാനുള്ള കുറിച്ച് വിദ്യകള്‍ നോക്കാം.

നിങ്ങള്‍ നിങ്ങളെ തന്നെ സ്‌നേഹിക്കുക എന്ന് പറയുമ്പോള്‍ ഒരുപക്ഷേ അത് ഭ്രാന്തമാണെന്ന് തോന്നാം. ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്‌നേഹബന്ധത്തില്‍ സംശയം തോന്നാം, നിങ്ങളെ പങ്കാളി സ്‌നേഹിക്കുന്നുണ്ടോ എന്ന സംശയം. ഈ വികാരം ശക്തിപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയില്ല. ആ സംശയത്തില്‍ കഴിയുന്ന നിങ്ങളെ അവര്‍ക്കും സ്‌നേഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിങ്ങള്‍ ആദ്യം നിങ്ങളെ തന്നെ സ്‌നേഹിക്കുക. അപ്പോള്‍ നിങ്ങളെയും മറ്റുള്ളവര്‍ സ്‌നേഹിക്കും.

സമപ്രായക്കാരുടെ സമ്മര്‍ദ്ദം വലിയൊരു കാര്യമാണെങ്കിലും അതില്‍ വലിയ കാര്യമില്ല. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ മറ്റുള്ളവര്‍ സ്വാധീനിക്കുന്നുണ്ടാകം. എന്നാല്‍ നിങ്ങളുടെ താല്‍പ്പര്യങ്ങളെ സ്വാധീനിക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുത്. മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാകരുത് നമ്മുടെ ജീവിതം. നിങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് ചെയ്യുക. നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ തന്നെ സ്വയം മനസ്സിലാക്കുക.

സിനിമകളിലും പുസ്തകങ്ങളിലും ഉള്ള കഥാപാത്രങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് പറയുന്ന ഒരു കാലം വരാം. സിനിമയിലെയും പുസ്തകങ്ങളിലെയും കഥയോ കഥാപാത്രങ്ങളോ നിങ്ങളെ നിരാശപ്പെടുത്തുന്നുവെങ്കില്‍ അതൊരിക്കലും നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കില്ല. സ്‌ക്രീനുകളിലോ പുസ്തകങ്ങളിലോ കാണുന്ന ചില വാക്കുകളുടെ അടിസ്ഥാനത്തില്‍ പ്രണയത്തെ വിലയിരുത്തരുത്. സ്‌നേഹം അതിനേക്കാള്‍ മഹത്തരമാണ്. നിങ്ങള്‍ക്കത് അനുഭവപ്പെടുമ്പോള്‍ മാത്രമെ അതിന്റെ തീവ്രത നിങ്ങള്‍ക്ക് മനസ്സിലാകു.

പ്രണയം മനോഹരമാണ്. എന്നാല്‍ പ്രണയഭംഗം വളരെ ആഴത്തിലുള്ള മുറിവുകളാണ് സമ്മാനിക്കുന്നത്. പ്രണയത്തകര്‍ച്ചയ്‌ക്ക് ശേഷം കൂടുതല്‍ കാലം ഒറ്റയ്‌ക്ക് തന്നെ ജീവിക്കുകയാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ പ്രണയത്തില്‍ ആകുന്നതില്‍ നിന്നോ വിരഹത്തില്‍ നിന്നോ നിങ്ങള്‍ക്ക് സ്വയം അകന്നുനില്‍ക്കാന്‍ കഴിയില്ല. തീര്‍ച്ചയായും ഓര്‍മ്മകള്‍ നിങ്ങളെ വേട്ടയാടും. അതുകൊണ്ട് നിങ്ങള്‍ സ്വയം ശക്തരാകുക. ധൈര്യം വീണ്ടെടുക്കുക.

ഒരു വേര്‍പിരിയലിന് ശേഷം മനസ്സൊന്ന് ശാന്തമാക്കാന്‍ കുറച്ച് സമയമെടുക്കുക. എല്ലാ ഓര്‍മ്മകളില്‍ നിന്നും മോചനം നേടുമ്പോള്‍ മാത്രം പുതിയ ഒരു ബന്ധത്തെ കുറിച്ച് ആലോചിക്കുക.

നിങ്ങളുടെ ജീവിതത്തില്‍ പലരും വന്നുപോകും. അവരില്‍ ചിലര്‍ നിങ്ങളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കും. അവര്‍ നിങ്ങളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഒരു കാരണമുണ്ടാകാം. എന്നാല്‍ അവര്‍ നിങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യങ്ങള്‍ അവര്‍ ലോകത്തോട് വെളിപ്പെടുത്തിയേക്കാം. നിങ്ങള്‍ തിരിച്ചും. അതുകൊണ്ട് രഹസ്യങ്ങള്‍ സ്വയം സൂക്ഷിക്കുന്നതാകും നല്ലത്.

മറ്റുള്ളവര്‍ നല്ലവരാണെന്നും നിങ്ങള്‍ അവരെ പോലെ അല്ലെന്നും നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വാദം തെറ്റാണ്. എല്ലാവര്‍ക്കും കുറവുകളുണ്ട്. ആരും സമ്പൂര്‍ണമല്ല. എല്ലാവര്‍ക്കും തെറ്റുകള്‍ സംഭവിക്കാം. മറ്റുള്ളവരെക്കാള്‍ നമ്മളോ നമ്മേക്കാള്‍ മറ്റുള്ളവരോ വലുതോ ചെറുതോ അല്ല എന്ന് ചിന്തിച്ചു തുടങ്ങിയാല്‍ തന്നെ നിങ്ങള്‍ക്ക് നല്ലൊരു ജീവിതം നയിക്കാന്‍ കഴിയും.

നിങ്ങള്‍ക്ക് എന്ത് തോന്നിയാലും നിങ്ങളുടെ വികാരങ്ങളോട് നിങ്ങള്‍ നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുക. നിങ്ങള്‍ക്ക് നെഗറ്റീവായാണ് തോന്നുന്നതെങ്കില്‍ നിങ്ങള്‍ വാക്കുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മോശം സന്ദര്‍ഭങ്ങളില്‍ മോശമായ വാക്കുകളാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അതില്‍ പിന്നീട് ദു:ഖിച്ചിട്ട് കാര്യമില്ല.

Tags: LoveLove failurebreakup
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies