ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണില്‍ നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ തന്നെ സഹതാരം മിസാക്കി ഡോയിക്കെതിരെ മൂന്ന് സെറ്റുകളിച്ചാണ് ഒസാക്ക പൊരുതി ജയിച്ചത്. ആദ്യ സെറ്റ് 6-2ന് നേടിയ ഒസാക്കയെ ഞെട്ടിച്ച് ഡോയി 5-7ന്് രണ്ടാം സെറ്റ് പിടിച്ചെടുത്തു. എന്നാല്‍ മൂന്നാം സെറ്റില്‍ കരുത്തോടെ തിരിച്ചടിച്ച ഒസാക്ക 6-2ന് സെറ്റും മത്സരവും തന്റെ പിടിയിലാക്കി.
യു.എസ് ഓപ്പണിന് തൊട്ടുമുമ്പ് അമേരിക്കയിലെ വര്‍ണ്ണ വിവേചന അക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചാണ് ഒസാക്ക ശ്രദ്ധനേടിയത്. കളിക്കിടെ കറുത്ത മാസ്ക് ധരിച്ചാണ് ഒസാക്കാ മത്സരത്തിനിടയില്‍ തന്റെ പ്രതിഷേധം അറിയിച്ചത്. ഇതിനിടെ വെസ്റ്റേണ്‍ ആന്റ് സതേണ്‍ ഓപ്പണ്‍ മത്സരത്തില്‍ നിന്നും പരിക്കുമൂലം ഒസാക്ക പിന്മാറിയിരുന്നു.
മറ്റ് മത്സരങ്ങളില്‍ അലിസണ് റിസ്കേ 6-3,6-2ന് താതജാനേ മരിയയേയും ജെന്നിഫര്‍ ബ്രാഡി 6-3,6-2ന് അന്ന ബ്ലിങ്കോവയേയും തോല്‍പ്പിച്ചു.
Comments