വാണിംഗ് ട്രയാങ്കിളും അപകടമുണ്ടാക്കാം , മുന്നറിയിപ്പ് നൽകി കേരള പൊലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാണിംഗ് ട്രയാങ്കിളും അപകടമുണ്ടാക്കാം , മുന്നറിയിപ്പ് നൽകി കേരള പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 02:08 pm IST
Facebook
Twitter
WhatsAppTelegram

റോഡപകടങ്ങളുടെ കാര്യത്തില്‍ കേരളം എല്ലായിപ്പോഴും മുന്നിലാണ്. കൊറോണ പശ്ചാത്തലത്തില്‍ പോലും സംസ്ഥാനത്ത് റോഡപകടങ്ങള്‍ക്ക് കുറവില്ല. മഹാമാരിക്ക് മുന്‍പുള്ള മോട്ടോര്‍വാഹന വകുപ്പിന്റെയും ട്രാഫിക്ക് പൊലീസിന്റെയും കണക്കുകള്‍ പ്രകാരം കേരളത്തില്‍ ദിവസം ശരാശരി നൂറ് റോഡപകടങ്ങളാണ് നടക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 21,000 ല്‍പരം ആളുകളാണ് വാഹാനാപകടങ്ങളില്‍ മരിച്ചത്.

വാഹനാപകടങ്ങളുടെ കാരണങ്ങള്‍ പലതാണ്. ഡ്രൈവര്‍മാരുടെ അനാസ്ത, അമിത വേഗത, റോഡുകളുടെ ശോചനീയാവസ്ഥ, രാത്രിയാത്ര, സിഗ്നലുകള്‍ പാലിക്കാതിരിക്കുക തുടങ്ങീ നിരവധിയാണ് കാരണങ്ങള്‍. അതുപോലെ റോഡപകടങ്ങള്‍ക്ക് വാണിംഗ് ട്രയാങ്കിളുകളും ഒരു കാരണമാകാറുണ്ട്. അതിന് മുന്‍പ് എന്താണ് വാണിംഗ് ട്രയാങ്കിള്‍ എന്നറിയണം.

നടുറോഡില്‍ വെച്ച് വാഹനങ്ങള്‍ തകരാറിലാകുമ്പോള്‍ ഉപയോഗിക്കുന്നതാണ് വാണിംഗ് ട്രയാങ്കിള്‍. വാണിംഗ് ട്രയാങ്കിള്‍ അതുവഴി കടന്നുവരുന്ന മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇത് തെറ്റായ രീതിയിലാണ് പലരും ഉപയോഗിക്കുന്നതെന്നും അത് വലിയ അപടകങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും വെളിപ്പെടുത്തുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ മുന്നറിയിപ്പ്.

“വാണിംഗ് ട്രയാങ്കിളിന്റെ കൃത്യമായ ഉപയോഗം മനസ്സിലാക്കാതെ പലരും തെറ്റായി ഇത് വാഹനത്തിന്റെ മുന്നിലും പിന്നിലും സ്‌ക്രൂ ചെയ്ത് ഉറപ്പിച്ചിരിക്കുന്നത് കാണാം. വാഹനം പ്രവര്‍ത്തന രഹിതമാകുമ്പോള്‍ വൃക്ഷത്തലപ്പുകളും മറ്റും വാണിംഗ് ആയി വാഹനത്തിന്റെ വശങ്ങളില്‍ തിരുകി വെച്ച ശേഷം അറ്റകുറ്റപ്പണികള്‍ നടത്തുന്നതും കാണാം. പലപ്പോഴും രാത്രികാലങ്ങളില്‍ ഇത് മറ്റ് ഡ്രൈവര്‍മാരുടെ കാഴ്ചയില്‍ പെടണമെന്നില്ല. അപകടമുണ്ടാകാനും ഇതിടയാക്കും.

ഗതാഗത തടസ്സമുണ്ടാകുന്ന രീതിയില്‍, അപകടത്തില്‍പ്പെട്ടോ യന്ത്ര തകരാര്‍ മൂലമോ വാഹനം പ്രവര്‍ത്തനം നിലച്ചാല്‍ വാഹനത്തിനോടൊപ്പം തന്നിട്ടുള്ള വാണിംഗ് ട്രയാങ്കിള്‍ പുറകില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ വാഹനത്തില്‍ നിന്ന് 50 മീറ്റര്‍ അകലെയായി റോഡില്‍ സ്ഥാപിക്കണം. വാഹനം വഴിയിലായത് ഒരു വളവിന് തൊട്ട് ശേഷമാണെങ്കില്‍ വളവ് തുടങ്ങുന്നതിന് 50 മീറ്റര്‍ മുന്‍പായിട്ടാണ് വാണിംഗ് ട്രയാംങ്കിള്‍ സ്ഥാപിക്കേണ്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹസാര്‍ഡസ് വാണിംഗ് ലാംപ് തെളിച്ചിടേണ്ടതാണ്. രാത്രി സമയങ്ങളില്‍ ഇത് മറ്റ് ഡ്രൈവര്‍മാര്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്.”-കേരള പൊലീസ് ഇപ്രകാരം കുറിച്ചു.

Tags: Kerala Policeaccidents
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies