ക്ഷേത്രങ്ങളുടെ ആകാശഗംഗയിലെ ഏറ്റവും തിളക്കമുള്ളയിടം ഇതാണ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രങ്ങളുടെ ആകാശഗംഗയിലെ ഏറ്റവും തിളക്കമുള്ളയിടം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 10:41 am IST
FacebookTwitterWhatsAppTelegram

എന്നും നമ്മെ വിസ്മയിപ്പിക്കുന്ന ഭാരതത്തിലെ ക്ഷേത്രങ്ങളിൽ രാമപ്പ ക്ഷേത്രത്തിനു ഏറെ പ്രത്യേകതകളുണ്ട്.  തെലങ്കാനയിൽ വാറങ്കലിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് തൊള്ളായിരം വർഷങ്ങളുടെ പഴക്കമുണ്ട്. കാകതീയ രാജാക്കന്മാരുടെ നിർമ്മാണ വിദ്യയുടെ പ്രത്യേകതകളിലേക്ക്. വെള്ളത്തിൽ പൊങ്ങികിടക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇഷ്ടിക കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് പറയുവാൻ ഒരുപാട് കഥകളുണ്ട്.

വെങ്കട്പൂർ മണ്ഡലത്തിലെ പാലംപേട്ട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കാകതീയ രാജാക്കന്മാരുടെ നിർമ്മാണ വൈദഗ്‌ദ്ധ്യത്തിന്റെ വലിയൊരു ഉദാഹരണം തന്നെയാണ്. രാമലിംഗേശ്വര ക്ഷേത്രമെന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം രാമപ്പ ക്ഷേത്രം എന്നറിയപ്പെടുന്നത് എന്തുകൊണ്ടാണെന്നല്ലേ. രാമപ്പ എന്നത് ക്ഷേത്രം നിർമ്മിച്ച ശിൽപിയുടെ പേരാണ്. അദ്ദേഹത്തിന്റെ പേരിലാണ് ഈ ക്ഷേത്രം കൂടുതലായും അറിയപ്പെടുന്നത്. കാകതീയ രാജാവായിരുന്ന കാകതി ദേവയുടെ മുഖ്യസൈന്യാധിപൻ ആയിരുന്ന രുദ്ര സമാനിയുടെ മേൽനോട്ടത്തിലാണ് ക്ഷേത്രനിർമ്മാണം നടന്നത്.

എ ഡി 1213ൽ നിർമ്മിച്ച ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശിവ ഭഗവാൻ ആണ്.

നക്ഷത്രാകൃതിയിലാണ് ക്ഷേത്രത്തിന്റെ തറ. ഇന്നത്തെ നിർമ്മാണവിദ്യയ്‌ക്ക് ചിന്തിക്കാൻ പോലുമാകാത്ത രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം നിർമ്മാണം പൂർത്തിയാകാൻ എടുത്തത് 40 വർഷം. ഏതൊരു വ്യക്തിയെയും അമ്പരിപ്പിക്കും വിധമാണ് ക്ഷേത്രത്തിലെ മുക്കും മൂലയും. മറ്റാർക്കും അനുകരിക്കാൻ സാധിക്കാത്ത വിധത്തിലുള്ള കൊത്തുപണികൾ ചുവരുകളിലും തൂണുകളിലും കാണാൻ സാധിക്കും. നർത്തകിമാർ, സംഗീതജ്ഞർ, പുരാണകഥയിലെ കഥാപാത്രങ്ങൾ എന്നിവ ഈ കൊത്തുപണികളിലെ കുറച്ചെണ്ണം മാത്രം.

ക്ഷേത്രങ്ങളുടെ ആകാശഗംഗയിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന ക്ഷേത്രമെന്നാണ് ലോക സഞ്ചാരിയായിരുന്ന മാർക്കോ പോളോ രാമപ്പ ക്ഷേത്രത്തെ വിശേഷിപ്പിച്ചത്.

ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ് വെള്ളത്തിൽ പൊങ്ങികിടക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇഷ്ടികകൾ. തൂവലിനോളം ഭാരമുള്ള ഈ ഇഷ്ടികകൾ ആണ് ക്ഷേത്രനിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

മറ്റൊരു പ്രത്യേകതയാണ് ഭൂമികുലുക്കം ഉണ്ടായാൽ പോലും ക്ഷേത്രം തകരാതിരിക്കാനായി ഉപയോഗിച്ചിരിക്കുന്ന സാൻഡ് ബോക്‌സ് ടെക്നോളജി. ഫൗണ്ടേഷൻ കുഴികളിൽ പ്രത്യേകതരത്തിലുള്ള മണൽ നിറച്ചതിലൂടെ ഭൂമികുലുക്ക സമയങ്ങളിൽ ഈ മണൽ കുഷ്യൻ പോലെ പ്രവർത്തിക്കുകയും ക്ഷേത്രം തകരുന്നത് തടയുകയും ചെയ്യുന്നു.

അത് പോലെ തന്നെ മറ്റുക്ഷേത്രങ്ങളിൽ കാണുന്ന ഇരിക്കുന്ന നന്ദിക്ക് പകരം എഴുന്നേൽക്കാൻ തയ്യാറാവുന്ന നന്ദിയുടെ രൂപമാണ് ഇവിടെ ഉള്ളത്.

ഒരുപാട് പ്രത്യേകതകൾ ഉള്ള ഈ ക്ഷേത്രത്തിൽ വർഷവും നിരവധി സന്ദർശകരാണ് വന്നെത്തുന്നത്.

Tags: travelertelenganaIndianIndian_places
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies