ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ലോക മുന്‍നിര താരങ്ങള്‍ക്ക് ജയം. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും മൂന്നാം നമ്പര്‍ ഡോമിനിക് തീമും പ്രീക്വാര്‍ട്ടറില്‍ കടന്നു. ജോക്കോവിച്ച് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ മാറിന് സിലിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് തീം മുട്ടുകുത്തിച്ചത്.
ജോക്കോവിച്ച് 6-3,6-3,6-1നാണ് ജാന്‍ ലെന്നാര്‍ഡ് സ്ട്രോഫിനെ തോല്‍പ്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന്റെ എതിരാളി 20 റാങ്കിംഗിലുള്ള കരേനോ ബുസ്റ്റയാണ്. ഡോമിനിക് തീം 6-2,6-2 ന് മുന്നേറിയെങ്കിലും സിലിച്ച് 3-6ന് മൂന്നാം സെറ്റ് കൈക്കലാക്കി. എന്നാല്‍ നിര്‍ണ്ണായക സെറ്റ് അതേ സ്കോറിന് പിടിച്ചെടുത്തുകൊണ്ടാണ് തീം ജയിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ഔഗര്‍ അലിയാസിമേയാണ് എതിരാളി.
Comments