കൊളംബോ: ശ്രീലങ്കന്‍ തീരത്ത് അപകടത്തില്‍പ്പെട്ട എണ്ണ ടാങ്കറില്‍ വീണ്ടും തീ കണ്ടതായി സൂചന. അതിശക്തമായി ഇരുമ്പുപാളികള്‍ ചൂടുപിടിച്ച ചില ഭാഗത്താണ് തീ കണ്ടതായി നാവികസേന അറിയിച്ചത്. ഇതിനിടെ എണ്ണ ടാങ്കറുകളുടെ ചുവരുകള്‍ തണുപ്പിക്കുന്ന ജോലി നടക്കുകയാണ്. തീ പടരാതിരിക്കാനും ചോര്‍ച്ച തടയാനുമാണ് ശ്രമമെന്നും നാവികസേന അറിയിച്ചു.
കുവൈറ്റില്‍ നിന്നും പാരദ്വീപിലേയ്ക്ക് ക്രൂഡോയിലുമായി പോയ എണ്ണ കപ്പലിലാണ് തീപിടുത്തമുണ്ടായത്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് വാടകയ്ക്ക് എടുത്ത പനാമയുടെ എം.ടി.ന്യൂഡയമണ്ടാണ് അപകടത്തില്‍പെട്ടത്. കപ്പലിലെ എഞ്ചിന് റൂമിലുണ്ടായ അഗ്നിബാധ ജീവനക്കാരുടെ ക്യാബിനുകളടക്കം ചുട്ടുചാമ്പലാക്കി. 24 പേരടങ്ങുന്ന മുഴുവന്‍ ജീവന ക്കാരേയും അടുത്തുണ്ടായിരുന്ന റഷ്യന്‍ കപ്പലും ശ്രീലങ്കന്‍ നാവികസേനയും ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും ചേര്‍ന്നാണ് രക്ഷിച്ചത്.
തീ നിയന്ത്രണവിധേയമാകാതെ വന്നതോടെ ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക സംഘമാണ് കപ്പലിലെ തീ ആദ്യഘട്ടത്തില്‍ അണച്ചത്. ഇതിനിടെയാണ് വീണ്ടും തീയുടെ സാന്നിദ്ധ്യമുള്ളതായി സംശയിക്കുന്നത്. സെപ്തംബര്‍ മൂന്നാം തീയതിയാണ് എണ്ണ കപ്പലില്‍ പൊട്ടിത്തെറി നടന്നത്.
Comments