മലയാളികളടക്കമുള്ളവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണവും അതേത്തുടർന്നുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളും. വിവിധ ആരോഗ്യ ഭക്ഷണശീലമുള്ള ഇക്കാലത്ത് അനവധി ആഹാരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല, അതിനാൽ വണ്ണം കുറക്കാന്‍ ഡയറ്റിലുള്ളവര്‍ പലവിധങ്ങളായ ഉപായങ്ങളാണ് ദിവസേന പരീക്ഷിക്കുന്നത്. എന്നാൽ കൃത്യമായ ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും കൂടിയും ഭാരം കുറയുന്നില്ലെന്നാണ് ചിലരുടെ വിഷമം. ഇക്കൂട്ടരുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ദഹനസബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
നമ്മുടെ നാട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന പെരുംജീരകവും നാരങ്ങ നീരുമാണ് ഈ ഹെൽത്തി ഡ്രിങ്കിലെ പ്രധാന ചേരുവകൾ. പെരുംജീരകം ഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല വിഷാംശം ഇല്ലാതാക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കുടലിനെ ശുദ്ധീകരിക്കുന്നതിനുള്ള ഒരു മികച്ച പ്രതിവിധി കൂടിയാണ് ഇതെന്നും ഇവർ വ്യകതമാക്കുന്നു. പെരുംജീരകവും നാരങ്ങ നീരും ചേർത്ത ഈ ഹെൽത്തി ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം….
ചേരുവകൾ
വെള്ളം 1 കപ്പ്
നാരങ്ങ നീര് അരക്കപ്പ്
പെരുംജീരകം അരടീസ്പൂൺ
തേൻ 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ നാരങ്ങനീരും തേനും ചേർക്കുക. ശേഷം നല്ല പോലെ മിക്സ് ചെയ്യുക. തണുത്ത ശേഷം കുടിക്കുക.
ഈ പാനീയം വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലത്. ദിവസവും ഒരു ഗ്ലാസ് കുടിക്കാവുന്നതാണ്. വിറ്റാമിൻ സി സമ്പുഷ്ടമായ നാരങ്ങ ചേർക്കുന്നത് ശരീരത്തിലെ അധിക കലോറി നീക്കം ചെയ്യാനും സഹായിക്കുന്നു.
Comments