ലണ്ടന്‍: പാക് അധീന കശ്മീരിലെ അതിക്രമങ്ങള്‍ ചര്‍ച്ചയാക്കി ബ്രിട്ടീഷ് ജനപ്രതിനിധികള്‍. പാക്അധീന കശ്മീരിലുള്ള ബ്രിട്ടീഷ് പൗരത്വം നേടിയവരെ അതിക്രമിക്കുന്നതായാണ് പരാതി. ബ്രിട്ടണിനെ ലേബര്‍ പാര്‍ട്ടി എം.പി ഡെബീ അബ്രഹാമാണ് വിഷയം ഉന്നയിച്ചത്. കശ്മീര്‍ പൗരനായ ഷാബിര്‍ ചൗധരിയാണ് പ്രശ്നം എം.പിയ്ക്ക് മുന്നില്‍ രേഖാമൂലം ഉന്നയിച്ചത്.
സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍പേഴ്സണായ ഡെബിയെ നേരിട്ട് സന്ദര്ശിച്ചതോ ടെയാണ് വിഷയം മാദ്ധ്യമശ്രദ്ധയില്‍ വന്നത്. പാകിസ്താനെ പിന്തുണയ്ക്കുന്നവര്‍ ബ്രീട്ടീഷ് പൗരത്വം നേടിയ പാക്അധീന കശ്മീരികളെ ബ്രിട്ടണിലും നാട്ടിലും തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്ന സാഹചര്യങ്ങളാണ് വിശദീകരിച്ചത്. ബ്രീട്ടീഷ് പൗരനായ തന്‍വീര്‍ അഹമ്മദി നെയാണ് കശ്മീരിലെത്തിയപ്പോള്‍ പാക് അനുകൂലികള്‍ ഉപദ്രവിച്ചത്. ഇതിനെതിരെ ലണ്ടനിലെ പാകിസ്താന് ഹൈക്കമ്മീഷന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പാകിസ്താനികള്‍ പ്രശ്നമുണ്ടാക്കിയതും ചൗധരി സൂചിപ്പിച്ചു.
പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ യൂറോപ്പും ബ്രിട്ടണും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ സംസാരിച്ചിരുന്നു. പാകിസ്താന് അനുകൂല
എം.പിമാരും പാക് വംശജരായ എം.പിമാരും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പാക് വിരുദ്ധ പരാമര്‍ശ ങ്ങള് വരാതെ ശ്രദ്ധിക്കുന്ന വിഷയവും പരാതിയില്‍ ചൗധരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Comments