ഐ എസ് സി – മലയാള വിഭാഗം അതിവിപുലമായാണ് എല്ലാ വർഷവും ഓണാഘോഷം നടത്തിവരാറുള്ളത്. ഈ കോവിഡ് പ്രതികൂല സാഹചര്യത്തിനപ്പുറം പ്രകാശപൂർണമായ കാലം വരുമെന്ന പ്രതീക്ഷയിൽ നിന്നും ഊർജം ഉൾക്കൊണ്ട് കൊണ്ട് മലയാള വിഭാഗം ഇത്തവണ ഓണാഘോഷം ലൈവ് ആയി ഓണലൈനിൽ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11 നു രാവിലെ 11 മണിയ്ക്ക് യൂട്യൂബിലും, ഫേസ്ബുക്കിലും ലൈവായി
കേരളത്തിലെ പ്രശസ്തനായ കവിയും, 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ശ്രീ വി. മധുസൂദനൻ നായരാണ് ഓണാഘോഷം ഉത്ഘാടനം ചെയ്യുന്നത്. വനിതാ വിഭാഗം അംഗങ്ങൾ ഒരുക്കുന്ന മനോഹരമായ ദൃശ്യ വിരുന്നും, തിരുവാതിരയുമായി ഓണപരിപാടികൾക്ക് തുടക്കം കുറിക്കും. മലയാള വിഭാഗം ഓണത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ മത്സരങ്ങളുടെ ഫലങ്ങൾ ചടങ്ങിൽ പ്രഖ്യാപിക്കുന്നതാണ്. കൂടാതെ മത്സരങ്ങളിൽ സമ്മാനാർഹരായവരുടെ വീഡിയോ തൽസമയം പ്രദശിപ്പിക്കുന്നതായിരിക്കുമെന്നും, കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പരിമിതികൾക്കുള്ളിൽ നിന്നായിരിക്കും ആഘോഷങ്ങൾ സംഘടിപ്പിക്കുകയെന്നും കൺവീനർ എബ്രഹാം മാത്യു, കോ. കൺവീനർ ശ്രീകുമാർ എന്നിവർ അറിയിച്ചു.
Comments