ഗെയിം ഡിസൈനിങ്ങിലെ തൊഴിൽ സാദ്ധ്യതകൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഗെയിം ഡിസൈനിങ്ങിലെ തൊഴിൽ സാദ്ധ്യതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 10:07 am IST
FacebookTwitterWhatsAppTelegram

ഗെയിം ഡിസൈനിങ് സാങ്കേതിക യുഗത്തിലെ വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖല ആയതിനാൽ തൊഴിൽ സാദ്ധ്യതയും ഈ വിഭാഗത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത് . ഗെയിം കളിക്കാൻ മാത്രമല്ല ഡിസൈൻ ചെയ്യാനും നിങ്ങൾക്ക് താല്പര്യവും കഴിവും ഉണ്ടെങ്കിൽ , സാധ്യതകളുടെ ഒരു നിര തന്നെയാണ് നിങ്ങൾക്ക് മുന്നിൽ തുറന്ന് കിടക്കുന്നത് .

ഭാരതത്തിലെ ഓൺലൈൻ ഗെയിമിംഗിന്റെ തീവ്രവും ക്രമാതീതവുമായ വളർച്ചക്കു കാരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ വിപ്ലവം തന്നെയാണ് . വലിയ സ്ക്രീനും , മെച്ചപ്പെട്ട ഡിസ്‌പ്ലേയുമുള്ള സ്മാർട്ട് ഫോണുകളുടെ ലഭ്യത , കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യത , മൈക്രോ പേയ്മെന്റ് സാധ്യത എന്നിവ ഓൺലൈനിൽ ഗെയിം കളിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വ്യത്യസ്തമായ ഓൺലൈൻ ഗെയിമുകളുടെ ആവശ്യകത വർദ്ധിപ്പിക്കുകയും അതിനാൽ തന്നെ ഗെയിം ഡിസൈനര്മാരുടെ ആവശ്യകതയും വർദ്ധിപ്പിച്ചിരിക്കുന്നു .

ഗെയിം ഡിസൈനിങ് വെറുമൊരു ജോലിയല്ല മറിച്ചു ക്രിയാത്മകതയും ഭാവനയും ഒട്ടധികം വേണ്ടുന്ന ഒരു കാര്യമാണ് . ഒരു ഗെയിം ഡിസൈൻ ചെയ്യുമ്പോൾ ആളുകളെ ആകർഷിക്കേണ്ട ഒരുപാട് ഘടകങ്ങൾ അതിൽ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ് . കളിക്കുന്ന വ്യക്തിക്ക് തന്റെ ബുദ്ധിശക്തിയും , അറിവും പ്രയോഗിക്കാൻ പറ്റുന്നവയും , ആകാംഷയും ആവേശവും തോന്നിപ്പിക്കുന്ന ഒന്ന് കൂടിയാവണം ഗെയിമുകൾ .

ഒരാൾ ഗെയിം ഡിസൈനിങ് മേഖലയിലേക്ക് കടക്കുമ്പോൾ അയാൾക്ക്‌ സാങ്കേതിക വിജ്ഞാനം , ക്രിയാത്മകത , ആശയവിനിമയം നടത്താനുള്ള കഴിവ് തുടങ്ങിയവ അത്യാവശ്യമായി വേണ്ടുന്ന കാര്യങ്ങൾ ആണ് . അതിനാൽ തന്നെ പലപ്പോഴും ഒരു ഗെയിം വികസിപ്പിച്ചെടുക്കുന്നത് ഒരുപാട് പേരുടെ കഴിവുകളുടെയും , ആശയങ്ങളുടെയും , പ്രവർത്തനപരിചയത്തിന്റെയും കൂട്ടായ്മയുടെയും ഫലമായിട്ടാണ് .

ഗെയിം ഡിസൈനർമാരാണ് ഇത്തരത്തിൽ ഉള്ള ടീമിന്റെ നെടുംതൂണ് . കാരണം ഇവരാണ് ഗെയിമിന്റെ കഥ വികസിപ്പിക്കുന്നതും , കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതും , ആനിമേഷൻ ചെയ്യുന്നതും , നിലവിലുള്ള ഗെയിമുകളിൽ വ്യത്യാസങ്ങൾ കൊണ്ട് വരുന്നതും മറ്റൊരു തലത്തിലേക്ക് അവയെ വികസിപ്പിക്കുന്നതും എല്ലാം .

നിലവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ തന്നെ മൊബൈൽ ഗെയിമിങ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഭാരതം അഞ്ചാം സ്ഥാനത്താണ് . അതിനാൽ തന്നെ ഇനിയും ഇത് വർദ്ധിക്കുകയും കൂടുതൽ തൊഴിൽ സാദ്ധ്യതകൾ ഉണ്ടാവുന്നതുമാണ് എന്നുള്ള കാര്യത്തിൽ തർക്കമില്ല .

ഗെയിം ഡിസൈനിംഗ് കോഴ്സുകൾ ഉള്ള ഭാരതത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ പേൾ അക്കാദമി , എം ഐ ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവയാണ് . മൊബൈലിലും കമ്പ്യൂട്ടറിലും കളിക്കാൻ സാധിക്കുന്ന ഗെയിമുകൾ വികസിപ്പിക്കാൻ വേണ്ടിയുള്ള ചില അറിവുകളായ ഒരു കഥപറയുന്നതിന്റെ അടിസ്ഥാന തത്വം , ഒരു കഥാപാത്രത്തെ എങ്ങിനെ വികസിപ്പിക്കണം , അതുപോലെ കളിക്കുന്നവരുടെ മനഃശാസ്ത്രം എന്നിവയൊക്കെയാണ് ഗെയിം ഡിസൈനിംഗ് കോഴ്സുകളുടെ മുഖ്യമായ പാഠ്യ വിഷയങ്ങൾ .

ഗെയിം മാർക്കറ്റിനെക്കുറിച്ചും വിഭാഗത്തിലെ പ്രധാന ജനസംഖ്യാശാസ്‌ത്രത്തെക്കുറിച്ചും പഠിപ്പിച്ചുകൊണ്ട് ഈ കോഴ്‌സുകൾ വിദ്യാർത്ഥികളെ ഗെയിമിംഗ് ബിസിനസ്സിനായി സജ്ജമാക്കുന്നു.പ്രൊഫഷണൽ ഗെയിമിംഗ് കോഴ്‌സ് ഗെയിമിംഗിൽ താല്പര്യമുള്ളവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ അവരെ സഹായിക്കുകയാണ് ചെയ്യുന്നത് .

ക്രിയാത്മകതയും , കഥ പറയാനുള്ള കഴിവും ഉണ്ടെങ്കിൽ മികച്ച കരിയർ സ്വപ്നം കാണുന്ന ഒരു വ്യക്തിക്ക് തീർച്ചയായും അനുയോജ്യമായ മേഖല ആണ് ഗെയിം ഡിസൈനിംഗ് .

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies