നിങ്ങള്‍ ഒരു പാമ്പ് പിടുത്തക്കാരനായി ജോലി ചെയ്യുമ്പോള്‍ നിങ്ങളുടെ ജോലിയുടെ സമയത്തെ കുറിച്ചോ സ്ഥലത്തേ കുറിച്ചോ നിങ്ങള്‍ക്ക് പ്രവചിക്കാന്‍ സാധിക്കില്ല. പാമ്പിനെ കാണുമ്പോള്‍ തന്നെ മിക്കവരും പേടിച്ചു വിറയ്‌ക്കും. ഉടനടി അവര്‍ പാമ്പു പിടുത്തക്കാരെ വിളിക്കുകയാണ് ചെയ്യുക. ജനങ്ങളുടെ സുരക്ഷയ്‌ക്കായി ഉടനടി തന്നെ പാമ്പു പിടുത്തക്കാര്‍ ആ സ്ഥലത്തേക്ക് എത്തേണ്ടതുമുണ്ട്. നിര്‍സര ചിട്ടി എന്ന പാമ്പു പിടുത്തക്കാരിയുടെ ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു വിവാഹത്തിന് പോകാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു നിര്‍സര. പെട്ടെന്നാണ് ഒരു വീട്ടില്‍ പാമ്പ് കയറിയെന്ന ഫോണ്‍ കോളെത്തിയത്. തുടര്‍ന്ന് ഉടനടി ആ വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു യുവതി. തന്റെ ജോലിക്കാവശ്യമായ സാധനങ്ങളെടുക്കാനോ വസ്ത്രം മാറാനോ നില്‍ക്കാതെ നിര്‍സര സംഭവസ്ഥലത്തെത്തി. സര്‍പ്പമായിരുന്നു വീട്ടില്‍ കയറിക്കൂടിയിരുന്നത്. നഗ്നമായ കൈകള്‍ കൊണ്ടാണ് യുവതി പാമ്പിനെ പിടികൂടിയത്. പരമ്പരാഗത വസ്ത്രം ധരിച്ച് പാമ്പിനെ പിടികൂടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.
https://twitter.com/DoctorAjayita/status/1304779562945933313?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1304779562945933313%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.latestly.com%2Fsocial-viral%2Fsnake-catcher-nirzara-chitti-dressed-for-a-wedding-goes-to-rescue-a-cobra-instead-video-of-her-snake-rescue-in-a-saree-impresses-netizens-2024751.html
കര്‍ണാടകയിലെ ബെല്‍ഗാമിലെ വന്യജീവി വിദഗ്ധരാണ് നിര്‍സര ചിട്ടിയും ഭര്‍ത്താവ് ആനന്ദും. ദമ്പതികള്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. ചാനലില്‍ തങ്ങള്‍ പാമ്പിനെ പിടൂകൂടുന്നതും ബോധവല്‍ക്കരണ ക്ലാസുകളെടുക്കുന്ന വീഡിയോകളുമെല്ലാം ഇവര്‍ അപ്ലോഡ് ചെയ്യാറുണ്ട്. അടുത്തിടെ പോസ്റ്റ് ചെയ്തതാണ് സാരിയുടുത്ത് പാമ്പിനെ പിടികൂടുന്ന വീഡിയോ. ഒരു കൈയില്‍ ഫോണും മറ്റേ കൈ കൊണ്ട് വീടിനകത്തെ സാധനങ്ങള്‍ മാറ്റി പാമ്പിനെ പിടികൂടുന്നത് വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. യുവതിയുടെ ധീരതയെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്. മൂർഖനെ പോലൊരു പാമ്പിനെ ഇത്ര എളുപ്പത്തില്‍ പിടികൂടുന്ന നിര്‍സരയെ പ്രശംസിച്ച് നിരവധി പേര്‍ ട്വീറ്റും ചെയ്തു.
https://twitter.com/ramadhuta/status/1304793882971058176?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1304793882971058176%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.latestly.com%2Fsocial-viral%2Fsnake-catcher-nirzara-chitti-dressed-for-a-wedding-goes-to-rescue-a-cobra-instead-video-of-her-snake-rescue-in-a-saree-impresses-netizens-2024751.html
https://twitter.com/aero_chetan/status/1304812924486086656?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1304812924486086656%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.latestly.com%2Fsocial-viral%2Fsnake-catcher-nirzara-chitti-dressed-for-a-wedding-goes-to-rescue-a-cobra-instead-video-of-her-snake-rescue-in-a-saree-impresses-netizens-2024751.html
She is talking, walking, managing the snake all at the same time, keeping cool, ensuring her dress is not creased, wow
— MATHEWS (@MATHEWST1) September 13, 2020















